പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ജോലിക്കാരെ നിയമിക്കുന്നു; യോഗ്യത പത്താം ക്ലാസ്
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിലേക്ക് കുടുംബശ്രീ നിയമനങ്ങള്‍ നടക്കുന്നു. ബിസിനസ് കറസ്‌പോണ്ടന്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. പഞ്ചായത്ത് അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 23ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.
തസ്തിക
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ ബിസിനസ് കറസ്‌പോണ്ടന്റ് നിയമനം. കുടുംബശ്രീ റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം.
തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, സാധാരണക്കാര്‍ എന്നിവര്‍ക്ക് ബാങ്കിംഗ് സേവനം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
യോഗ്യത
പത്താം ക്ലാസ്. സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ ഉണ്ടായിരിക്കണം.
കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം.
പ്രായപരിധി
50 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം.
ഇന്റര്‍വ്യൂ
താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 23ന് രാവിലെ 10ന് പത്തനംതിട്ട ടൗണ്‍ ഹോളില്‍ അഭിമുഖത്തിന് എത്തണം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വെയ്ക്കണം.
സംശയങ്ങള്‍ക്ക് 0468 222180 എന്ന നമ്പറില്‍ ബന്ധപ്പെടുക.
