For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പത്തു മുതൽ യോഗ്യതക്കാർക്ക് അവസരങ്ങളേറെ; ലാബ് ടെക്‌നിഷ്യൻ, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, വർക്കർ, ഹെൽപർ ഉൾപ്പെടെ ഒഴിവുകൾ

Kerala job,Career,Job vacancy,Jobs,കേരള ജോബ്സ്,

പത്തു മുതൽ യോഗ്യതക്കാർക്ക് അവസരങ്ങളേറെ; ലാബ് ടെക്‌നിഷ്യൻ, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, വർക്കർ, ഹെൽപർ ഉൾപ്പെടെ ഒഴിവുകൾ



പത്താം ക്ലാസ് ജയിച്ചോ? എങ്കിൽ ജോലിക്കായി റെഡിയായിക്കോളൂ, നിരവധി അവസരങ്ങൾ ഇതാ ഇവിടെയുണ്ട്! അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. തസ്തികകളും ഒഴിവുകളും താഴെ;

ലാബ് ടെക്‌നിഷ്യൻ

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ ലാബ് ടെക്‌നിഷ്യൻ ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: ബിഎസ്‌സി എംഎൽടി/ഡിഎംഎൽടി, 3 വർഷ പ്രവൃത്തിപരിചയം. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഏപ്രിൽ 15നു 10ന് മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ ഹാജരാവുക. 91466 14577

ലാബ് ടെക്നിഷ്യൻ

ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പീഡ് സെല്ലിൽ ലാബ് ടെക്നിഷ്യൻ ഒഴിവ്. കരാർ നിയമനം. യോഗ്യത: പ്ലസ്ടു (സയൻസ്), ഡിഎംഎൽടി (പാരാമെഡിക്കൽ കൗൺസിൽ അംഗീകാരം) അഭിമുഖം ഏപ്രിൽ 28നു 11 ന്. അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ സഹിതം പ്രിൻസിപ്പൽ ഓഫിസിൽ ഹാജരാവുക. 0477–2282611.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

കൊല്ലം കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി നിയമനം. യോഗ്യത: സിഒ ആന്‍ഡ് പിഎ/ഒരു വര്‍ഷ ഗവ. അംഗീകൃത ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫിസ് ഓട്ടോമേഷന്‍, മലയാളം ടൈപിങ്, ടാലി പരിജ്ഞാനം. അഭിമുഖം ഏപ്രില്‍ 21നു10.30ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഹാജരാവുക. 94474 88348.

ഫാർമസിസ്റ്റ്

എറണാകുളം ജില്ലയിലെ ഹോമിയോപ്പതി വിഭാഗത്തിൽ ഫാർമസിസ്റ്റ് ഒഴിവ്. യോഗ്യത: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ), നഴ്സ് കം ഫാർമസിസ്റ്റ് കോഴ്സ് (ഹോമിയോ). പ്രായപരിധി: 18–41. അഭിമുഖം ഏപ്രിൽ 15നു 10ന് കാക്കനാട് ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫിസിൽ. 0484– 2955687.

ഡേറ്റ സയന്റിസ്റ്റ്

സിഎംഎഫ്ആർഐയിൽ മറൈൻ ഫിഷറീസ് സെൻസസുമായി ബന്ധപ്പെട്ട പ്രോജക്ടിൽ ഡേറ്റ സയന്റിസ്റ്റ്, പ്രോജക്ട് അസോഷ്യേറ്റ്, പ്രോജക്ട് അസിസ്റ്റന്റ്, ഓഫിസ് അസിസ്റ്റന്റ് ഉൾപ്പെടെ 15 ഒഴിവുകൾ. ഏപ്രിൽ 20നകം ഓൺലൈനായി അപേക്ഷിക്കണം. www.cmfri.org.in

എന്യൂമറേറ്റര്‍

ഫിഷറീസ് വകുപ്പ് ഇന്‍ലാന്റ് ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സര്‍വേയുടെ വിവര ശേഖരണത്തിനായി കോഴിക്കോട് ജില്ലയില്‍ എന്യൂമറേറ്ററുടെ ഒരു വര്‍ഷ കരാര്‍ നിയമനം. ശമ്പളം: 25,000. പ്രായം: 21–36. ഫിഷറീസ് സയന്‍സില്‍ ബിരുദമോ, അക്വകള്‍ച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദമോ, പിജിയോ ഉളളവരായിരിക്കണം. ddfcalicut@gmail.com എന്ന ഇ–മെയിലിലേക്ക് അപേക്ഷയും, സർട്ടിഫിക്കറ്റുകളും അയയ്ക്കുക. അപേക്ഷ ഏപ്രില്‍ 16 നു 5വരെ സ്വീകരിക്കും. 0495-2383780.

വര്‍ക്കർ

പത്തനംതിട്ട കുളനട ഗ്രാമപഞ്ചായത്ത് പരിധിയിലെ ഞെട്ടൂരില്‍ അങ്കണവാടി കം ക്രഷ്
വര്‍ക്കർ ഒഴിവ്. 16-ാം വാര്‍ഡിലെ സ്ഥിരതാമസക്കാരായ 18നും -35നും ഇടയില്‍ പ്രായമുളള വനിതകള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/തത്തുല്യം. അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഏപ്രില്‍ 23ന് 5നകം പന്തളം ഐസിഡിഎസ് പ്രോജക്ട് ഓഫിസില്‍ ലഭിക്കണം. 0473–4292620.

വർക്കർ, ഹെൽപർ

മലപ്പുറം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് (കരിക്കാട്) പരിധിയിലുള്ള അങ്കണവാടിയിൽ വർക്കർ, ഹെൽപ്പർ സ്ഥിരം ഒഴിവ്. യോഗ്യത: പ്ലസ് ടു. പ്രായം: 18-35. അപേക്ഷ ഏപ്രിൽ 21നു 5 നകം വണ്ടൂർ അഡീഷണൽ ഐ.സി.ഡി.എസ്. ഓഫിസിൽ ലഭിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങൾക്കും: 0483–2840133.
ട്രെയിനിങ് കോർഡിനേറ്റർ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ട്രെയിനിങ് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, റിസർച് അസോസിയേറ്റ് ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യതകളും കൂടുതൽ വിവരങ്ങളും www.kittsedu.orgൽ ലഭിക്കും. അപേക്ഷകൾ ഏപ്രിൽ19നകം ലഭിക്കണം. വിലാസം; ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസ്, തൈക്കാട്, തിരുവനന്തപുരം- 695 014.

പ്രോജക്ട് എൻജിനീയർ

കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനീയർ തസ്തികയിൽ 6 ഒഴിവ്. കരാർ നിയമനം. അവസാന തീയതി ഏപ്രിൽ16. www.kldc.org

ഓപ്പറേറ്റർ

കോട്ടയം ജില്ലയിലെ ദാരിദ്ര്യ ലഘൂകരണ ഓഫിസിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇഎഫ്എംഎസ് ഓപ്പറേറ്ററുടെ കരാർ നിയമനം. യോഗ്യത: ബികോം, പിജിഡിസിഎ, 3വർഷ പ്രവൃത്തിപരിചയം. പ്രായപരിധി: 62. ശമ്പളം: 24,040.

ഏപ്രിൽ 15 നകം അപേക്ഷിക്കുക. വിലാസം: ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ആൻഡ് പ്രോജക്ട് ഡയറക്ടർ, പിഎയു ജില്ലാ പഞ്ചായത്ത്, കോട്ടയം- 686 002. 0481-2973028

Post a Comment

© Kerala job. All rights reserved. Developed by Jago Desain