For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കോഴിക്കോട് ഐഐഎമ്മില്‍ അറ്റന്‍ഡന്റിനെ ആവശ്യമുണ്ട്; പ്ലസ് ടുവാണ് യോഗ്യത

Kerala jobs, career

കോഴിക്കോട് ഐഐഎമ്മില്‍ അറ്റന്‍ഡന്റിനെ ആവശ്യമുണ്ട്; പ്ലസ് ടുവാണ് യോഗ്യത



ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കോഴിക്കോട് കാമ്പസിലേക്ക് അറ്റന്‍ഡന്റ് ജോലിയൊഴിവ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക റിക്രൂട്ട്‌മെന്റാണ് നടക്കുക. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 15ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

ഐഐഎം കോഴിക്കോടില്‍ ഓഫീസ് അറ്റന്‍ഡന്റ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01.

യോഗ്യത

പ്ലസ് ടു / തത്തുല്യ കോഴ്‌സ് വിജയിച്ചിരിക്കണം. 

കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. ഇംഗ്ലീഷ്/ ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവര്‍ക്ക് മുന്‍ഗണനയുണ്ട്. 

പുറമെ ഏതെങ്കിലും ഓഫീസുകളില്‍ ജോലി ചെയ്തുള്ള രണ്ട് വര്‍ഷത്തെ പരിചയം. 

പ്രായപരിധി

28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 18000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും. ഇതിന് പുറമെ 300 രൂപ ടെലിഫോണ്‍ അലവന്‍സും അനുവദിക്കും. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഐഐഎം കോഴിക്കോട് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ഏപ്രില്‍ 15ന് മുന്‍പ് അപേക്ഷ നല്‍കണം. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവരെ ഇന്റര്‍വ്യൂവിന് വിളിപ്പിക്കും. അഭിമുഖത്തിലെ മികവ് അടിസ്ഥാനമാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ശേഷം നിയമനം നടത്തും.

ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ഐഐഎംകെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിശദമായ തൊഴില്‍ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ക്ക് തീര്‍ക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click  

വെബ്‌സൈറ്റ്; click

Post a Comment

© job vacancy . All rights reserved. Developed by Jago Desain