ജില്ല ആയുർവേദ ആശുപത്രിയിൽ ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരം; വേഗം അപേക്ഷിച്ചോളൂ
ജില്ലാ ആയുർവേദ ആശുപത്രിയിൽ ഇന്റർവ്യൂ മുഖേന ജോലി നേടാൻ അവസരം. ഇടുക്കി ജില്ലാ ആയുർവ്വേദ ആശുപത്രി (അനക്സ്) പാറേമാവിലേക്ക് കുക്ക്, തെറാപ്പിസ്റ്റ്, ആംബുലൻസ് ഡ്രെെവർ തസ്തികകളിലാണ് ജോലിക്കാരെ നിയമിക്കുന്നത്. താൽപര്യമുള്ളവർ ഏപ്രിൽ 29ന് വെെകുന്നരം അഞ്ചിന് മുൻപായി ആശുപത്രി ഓഫീസിൽ അപേക്ഷ നൽകണം
തസ്തിക & ഒഴിവ്
കുക്ക് (സ്ത്രീകൾ)
തെറാപിസ്റ്റ് (സ്ത്രീകൾ)
ആംബുലൻസ് ഡ്രൈവർ (പുരുഷൻമാർ) എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത
കുക്ക് : എഴാം ക്ലാസ് വിജയിച്ചിരിക്കണം. മുൻപ് കുക്കിങ് മേഖലയിൽ ജോലി ചെയ്ത് പരിചയം വേണം.
തെറാപിസ്റ്റ് : ഡിഎഎംഇ അംഗീക്യത ആയുർവ്വേദ തെറാപിസ്റ്റ് കോഴ്സ് കഴിഞ്ഞവരായിരിക്കണം. മുൻപ് സമാന മേഖലയിൽ ജോലി ചെയ്ത് പരിചയം വേണം.
ആംബുലൻസ് ഡ്രൈവർ: ലൈസൻസും ബാഡ്ജും ഉളളവർ ആയിരിക്കണം.
മൂന്ന് തസ്തികകളിലും, സമീപ പ്രദേശത്തുളളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
അപേക്ഷ
താൽപര്യമുള്ളവർ ഏപ്രിൽ 29ന് മുൻപായി ജില്ലാ ആയുർവ്വേദ ആശുപത്രി അനക്സ് ഓഫീസിൽ അപേക്ഷ നൽകണം. നിശ്ചിത മാതൃകയിൽ അപേക്ഷ ഫോറവും, വിദ്യാഭാസ യോഗ്യത, വയസ്സ്, പ്രവ്യത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഹാജരാക്കണം.
അപേക്ഷ സമർപ്പിക്കുന്നവർക്കുളള കൂടിക്കാഴ്ച്ച എപ്രിൽ 30 ന് പകൽ 10 ന് നടക്കും.മുൻകൂട്ടി അപേക്ഷ നൽകുന്നവർക്ക് മാത്രമേ കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാൻ സാധിക്കൂ. കൂടിക്കാഴ്ച്ചക്ക് എത്തുന്നവർ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ഹാജരാക്കണം