For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

നാഷണൽ ഹെെസ്പീഡ് റെയിൽ കോർപ്പറേഷനിൽ സ്ഥിര ജോലി; കെെനിറയെ ശമ്പളം വാങ്ങാം

Kerala job,Career,Job vacancy,Jobs,കേരള ജോബ്സ്,

നാഷണൽ ഹെെസ്പീഡ് റെയിൽ കോർപ്പറേഷനിൽ സ്ഥിര ജോലി; കെെനിറയെ ശമ്പളം വാങ്ങാം



നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ) 2025ലെ പുതിയ റിക്രൂട്ട്‌മെന്റുകൾക്ക് അപേക്ഷ ക്ഷണിച്ചു. 71 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ എൻഎച്ച്എസ്ആർസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഏപ്രിൽ 24ന് മുൻപായി അപേക്ഷ നൽകണം. 

തസ്തിക & ഒഴിവ്

നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മാനേജർ, ടെക്‌നിക്കൽ മാനേജർമാരെയാണ് നിയമിക്കുന്നത്. 

ജൂനിയർ ടെക്‌നിക്കൽ മാനേജർ (സിവിൽ) = 35

ജൂനിയർ ടെക്‌നിക്കൽ മാനേജർ (ഇലക്ട്രിക്കൽ) = 17

ജൂനിയർ ടെക്‌നിക്കൽ മാനേജർ (എസ്എൻടി) = 03

ജൂനിയർ ടെക്‌നിക്കൽ മാനേജർ (ആർഎസ്) = 04

അസിസ്റ്റന്റ് ടെക്‌നിക്കൽ മാനേജർ (ആർകിടെക്ച്ചർ) = 08 

അസിസ്റ്റന്റ് ടെക്‌നിക്കൽ മാനേജർ (ഡാറ്റാബേസ് അഡ്മിനിസ്‌ട്രേഷൻ) = 01

അസിസ്റ്റന്റ് മാനേജർ (പ്രോക്യുർമെന്റ്) = 01

അസിസ്റ്റന്റ് മാനേജർ (ജനറൽ) = 02

തെരഞ്ഞെടുപ്പ്

മാനേജീരിയൽ തസ്തികകളിൽ കമ്പ്യട്ടർ അധിഷ്ഠിത പരീക്ഷയും, ഇന്റർവ്യൂവും നടക്കും. ഇതിൽ വിജയിക്കുന്നവരെ ഫിസിക്കൽ ടെസ്റ്റിന് വിളിപ്പിക്കും. 

യോഗ്യത

അസിസ്റ്റന്റ് മാനേജർ (പ്രോക്യുർമെന്റ്) 

ഏതെങ്കിലും വിഷയത്തിൽ ബിഇ/ ബിടെക് ബിരുദം. 

അസിസ്റ്റന്റ് മാനേജർ (ജനറൽ) 

ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി. 

ജൂനിയർ ടെക്‌നിക്കൽ മാനേജർ (സിവിൽ) 

ബിഇ/ ബിടെക് (സിവിൽ എഞ്ചിനീയറിങ്). 2 വർഷത്തെ പ്രവൃത്തി പരിചയം. 

ജൂനിയർ ടെക്‌നിക്കൽ മാനേജർ (ഇലക്ട്രിക്കൽ) 

ബിഇ/ ബിടെക് (ഇലക്ട്രിക്കൽ എഞ്ചിനീയറിങ്). 2 വർഷത്തെ പ്രവൃത്തി പരിചയം. 

ജൂനിയർ ടെക്‌നിക്കൽ മാനേജർ (എസ്എൻടി) 

ബിഇ/ ബിടെക് (ഇലക്ട്രിക്കൽ / ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ). രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. 

ജൂനിയർ ടെക്‌നിക്കൽ മാനേജർ (ആർഎസ്) 

ബിഇ/ ബിടെക് (ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ്/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ/ മെക്കാനിക്കൽ/ മെക്കാട്രോണിക്‌സ് എഞ്ചിനിയറിങ്. രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. 

അസിസ്റ്റന്റ് ടെക്‌നിക്കൽ മാനേജർ (ആർകിടെക്ച്ചർ) 

ബാച്ചിലർ ഓഫ് ആർകിടെക്ച്ചർ. നാല് വർഷത്തെ എക്‌സ്പീരിയൻസ്. 

അസിസ്റ്റന്റ് ടെക്‌നിക്കൽ മാനേജർ (ഡാറ്റാബേസ് അഡ്മിനിസ്‌ട്രേഷൻ) 

BE/B.Tech in any discipline or MCA from a Govt. recognized Universtiy/Institute and Oracle Database Adminitsration Certified Professional with minimum Four years experiene

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപമുതൽ 1,60,000 രൂപവരെ ശമ്പളമായി ലഭിക്കും. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ) വെബ്‌സൈറ്റ് സന്ദർശിക്കുക. കരിയർ പേജിൽ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് വായിക്കുക. ശേഷം തന്നിരിക്കുന്ന മാതൃകയിൽ അപേക്ഷ പൂർത്തിയാക്കുക. ഏപ്രിൽ 24 വരെയാണ് അവസരം.

അപേക്ഷ: click 

വിജ്ഞാപനം: click 

വെബ്‌സൈറ്റ്: click 

Post a Comment

© Kerala job. All rights reserved. Developed by Jago Desain