For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

അങ്കണവാടി കം ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അവസരങ്ങൾ

Kerala job,Career,Job vacancy,Jobs,കേരള ജോബ്സ്,

അങ്കണവാടി കം ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അവസരങ്ങൾ




അങ്കണവാടി കം ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക്  അവസരങ്ങൾ

അങ്കണവാടി കം ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കരുവാരക്കുണ്ട് പഞ്ചായത്തിൽ മരുതിങ്ങൽ അങ്കൺവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർ തസ്തികയിൽ നിയമിക്കുന്നതിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18-35 പ്രായപരിധിയിൽ ഉള്ളവരും കരുവാരകുണ്ട് പഞ്ചായത്തിലെ 11-ാം വാർഡിലെ സ്ഥിരതാമസക്കാരുമായിരിക്കണം. 


ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസ്സായിരിക്കണം. നിശ്ചിത അപേക്ഷ ഫോറത്തിന്റെ മാതൃക കരുവാരക്കുണ്ട് ഐ സി ഡി എസ് ഓഫീസ്, കരുവാരക്കുണ്ട് പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, മറ്റു മുൻഗണനകൾ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ, സ്ഥിര താമസം തെളിയിക്കാൻ പഞ്ചായത്ത് / വില്ലേജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഏപ്രിൽ 25 വെകീട്ട് നാല് വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകൾ അയക്കേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് കാളികാവ് അഡീഷണൽ, കരുവാരക്കുണ്ട് പി.ഒ, പിൻ-676523. കൂടുതൽ വിവരങ്ങൾ കരുവാരക്കുണ്ട് ഐ സി ഡി എസ് ഓഫീസിൽ നിന്നും ലഭിക്കും


Post a Comment

© Kerala job. All rights reserved. Developed by Jago Desain