പത്താം ക്ലാസുകാര്‍ക്ക് അംഗനവാടികളില്‍ ജോലി നേടാം; വിവിധ ജില്ലകളില്‍ ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകള്‍
മലപ്പുറം
മലപ്പുറം ജില്ലിയിലെ വാഴയൂര്‍ ഗ്രാമപഞ്ചായത്തിലെ അഴിഞ്ഞിലം 2 (109നമ്പര്‍) ല്‍ പ്രവര്‍ത്തിക്കുന്ന അങ്കണ്‍വാടി കം ക്രഷിലെ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിന്നുള്ളവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
അപേക്ഷകര്‍ക്ക് 2025 ജനുവരി ഒന്നിന് 18 നും 35നുമിടയില്‍ പ്രായമുള്ളവരാകണം.
എസ്എസ്എല്‍സി വിജയമാണ് വിദ്യാഭ്യാസ യോഗ്യത.
അപേക്ഷ
അപേക്ഷകള്‍ ഏപ്രില്‍ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പായി കൊണ്ടോട്ടി ഐസിഡിഎസ് അഡീഷണല്‍ പ്രോജക്ട് ഓഫീസില്‍ നല്‍കണം.
കോഴിക്കോട്
പേരാമ്പ്ര ഐസിഡിഎസ് പരിധിയിലെ ചങ്ങരോത്ത്, കൂത്താളി എന്നീ പഞ്ചായത്തിലെ അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത
ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 12, കൂത്താളി പഞ്ചായത്തിലെ 13 വാര്‍ഡിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം.
18നും 35 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
പ്ലസ് ടു പാസ്സായവര്‍ക്ക് ക്രഷ് വര്‍ക്കര്‍ തസ്തികയിലേക്കും എസ്എസ്എല്‍സി പാസ്സായവര്‍ക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.
അപേക്ഷ
അപേക്ഷകള്‍ പേരാമ്പ്ര ശിശുവികസന പദ്ധതി ഓഫീസില്‍ ഏപ്രില്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം സമര്‍പ്പിക്കണം