For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഡേറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്, ഇലക്ട്രിഷ്യന്‍, ലൈബ്രേറിയന്‍… ഒട്ടേറെ അവസരങ്ങൾ

Kerala job,Career,Job vacancy,Jobs,കേരള ജോബ്സ്,

ഡേറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്, ഇലക്ട്രിഷ്യന്‍, ലൈബ്രേറിയന്‍… ഒട്ടേറെ അവസരങ്ങൾ



ജോലി നേടാൻ കൈനിറയെ അവസരങ്ങൾ! സർക്കാർ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക.

അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ്

പത്തനംതിട്ട പന്തളം ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവ്. യോഗ്യത: ബികോം പിജിഡിസിഎ. യോഗ്യത: അക്കൗണ്ടിങ്, ബുക്ക് കീപ്പിങ്. ഏപ്രില്‍ 25നകം അപേക്ഷിക്കണം. വിലാസം: സെക്രട്ടറി, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുളനട പി.ഒ, പിന്‍-689 503. അഭിമുഖം ഏപ്രില്‍ 26നു 11ന്. 0473–4260314.

ഇലക്ട്രിഷ്യന്‍

എറണാകുളത്തെ ഒരു അർധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഏവിയോ കം ഇലക്ട്രിഷ്യന്‍ ഗ്രേഡ്-2 തസ്തികയില്‍ ഒരു താല്‍ക്കാലിക ഒഴിവ്. യോഗ്യത: പത്താംക്ലാസ്, വിഎച്ച്എസ്‌സി, ടിഎച്ച്എസ്എല്‍സിയോടൊപ്പം അപ്രയേറ്റ് ട്രേഡില്‍ സ്‌പെഷ്യലൈസേഷന്‍ യോഗ്യതയുള്ളവര്‍ക്കും, ഐടിഐ/എന്‍ടിസി ഇലക്ട്രിഷ്യന്‍ ഫിലിം പ്രൊജക്റ്റ് ഓപ്പറേറ്റിങ്ങിലോ, ഓഡിയോ വിഷ്വല്‍ എയ്ഡ്സ് മേഖലയിലോ 2വര്‍ഷ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായം: 18–41. ഏപ്രില്‍ 24 നകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്യുക.

ലൈബ്രേറിയന്‍

എറണാകുളത്തെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ലൈബ്രേറിയന്‍ തസ്തികയിലെ ഓപ്പണ്‍ വിഭാഗം ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ലൈബ്രറി സയന്‍സ് കോഴ്‌സ് ജയം, ഈ മേഖലയില്‍ ചുരുങ്ങിയത് 5വര്‍ഷ പ്രവര്‍ത്തി പരിചയം. പ്രായം: 18–41. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 25 നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്യുക.

ലീഗൽ കൗൺസിലർ

മലപ്പുറം തവനൂരിലെ ഗവ. മഹിളാ മന്ദിരത്തിൽ (എസ്പിസി മലപ്പുറം) ലീഗൽ കൗൺസിലർ ഒഴിവ്. അഭിമുഖം ഏപ്രിൽ 28ന്. യോഗ്യത: നിയമ ബിരുദം, സ്ത്രീ സുരക്ഷാ നിയമവുമായി ബന്ധപ്പെട്ട കേസുകൾ നടത്തി 3വർഷ പ്രവൃത്തി പരിചയം. പ്രായം: 25–50. ഒാണറേറിയം: 9000. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഗവ. മഹിളാ മന്ദിരത്തിൽ ഹാജരാവുക. 0494–2699611.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ

കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളജിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ  ട്രെയിനി ഒഴിവ്. താൽക്കാലിക നിയമനം. യോഗ്യത: സിഒ ആൻഡ് പിഎ/ഒരു വർഷ ഗവ. അംഗീകൃത ഡേറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫിസ് ഓട്ടോമേഷൻ, മലയാളം ടൈപ്പിങ്, ടാലി. അഭിമുഖം ഏപ്രിൽ 21നു 10.30 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാവുക. 94474 88348.

എൽഡി ‍ടൈപ്പിസ്റ്റ്

കണ്ണൂരിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ഒഴിവ്. ഭിന്നശേഷിക്കാർക്കാണ് അവസരം. പത്താംക്ലാസ്/തത്തുല്യം, കെജിടിഇ മലയാളം, ഇംഗ്ലിഷ്, കംപ്യൂട്ടർ വേഡ് പ്രോസസിങ് എന്നിവയിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ്/ തത്തുല്യം. പ്രായം: 18-41. അസ്സൽ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ മേയ് 7നകം പേര് റജിസ്റ്റർ ചെയ്യുക.

ഗെസ്റ്റ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം കഴക്കൂട്ടം ഗവ. വനിതാ ഐടിഐയിൽ കംപ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിങ് ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്. താൽക്കാലിക നിയമനം. മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒഴിവിൽ പ്രസ്തുത വിഭാഗക്കാരുടെ അഭാവത്തിൽ പൊതുവിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കും. അഭിമുഖം ഏപ്രിൽ 23നു 11ന് അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം ഹാജരാവുക. 0471–2418317.

ബിസിനസ് കറസ്‌പോണ്ടന്റ്

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കില്‍ ബിസിനസ് കറസ്‌പോണ്ടന്റ് ഒഴിവിൽ കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പത്താം ക്ലാസ്സാണ് യോഗ്യത. സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ ഉള്ള കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. പ്രായപരിധി: 50. അഭിമുഖം ഏപ്രില്‍ 23നു 10ന്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പത്തനംതിട്ട ടൗണ്‍ ഹാളില്‍ ഹാജരാവുക. 0468–2221807.

പ്രൊബേഷൻ അസിസ്റ്റന്റ്

സാമൂഹ്യ നീതി വകുപ്പ്, ആലപ്പുഴ ജില്ലാ പ്രൊബേഷന്‍ ഓഫിസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് ഒഴിവിൽ കരാര്‍ നിയമനം. യോഗ്യത: അംഗീകൃത എംഎസ്ഡബ്ല്യൂ, സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ 2വര്‍ഷ പ്രവര്‍ത്തി പരിചയം. പ്രായം: 40 തികയരുത്. ഒാണറേറിയം: 29,535. അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഏപ്രില്‍ 21 നകം ലഭിക്കണം. ജില്ലാ പ്രൊബേഷന്‍ ഓഫിസര്‍, ജില്ലാ പ്രൊബേഷന്‍ ഓഫിസ്, കോടതി സമുച്ചയം, ആലപ്പുഴ 688 001. 0477-2238450.

ട്രാക്ടർ ഡ്രൈവർ

കണ്ണൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് ll തസ്തികയിൽ എസ്ടി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള കാർഷിക സർവകലാശാലാ അഗ്രികൾചറൽ ആൻഡ് റൂറൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ ഐടിഐയിൽ നിന്നും ട്രാക്ടർ മെക്കാനിക്ക്, മോട്ടോർ വെഹിക്കിൾ മെക്കാനിക്ക്, ഡീസൽ മെക്കാനിക്, ഫിറ്റർ ll ട്രേഡുകളിലൊന്നിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്, ഒരു വർഷ പ്രായോഗിക പരിചയം, സാധുവായ എൽഎംവി ഡ്രൈവിങ് ലൈസൻസ് ഉള്ളവരെ പരിഗണിക്കും. പ്രായം: 19-41. അസ്സൽ സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മേയ് 5നകം പേര് റജിസ്റ്റർ ചെയ്യുക.

ലക്ചറർ

സംസ്ഥാനത്തെ ഒരു സർക്കാർ കോളജിൽ ലക്ചറർ (ഗ്രാഫിക്സ്) തസ്തികയിൽ ഇറ്റിബി (ഈഴവ, തിയ്യ, ബില്ലവ) വിഭാഗത്തിൽ ഒരു താൽക്കാലിക ഒഴിവ്. ഇടിബി വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെ സംവരണ ക്രമത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കും. യോഗ്യത: ഗ്രാഫിക്സിൽ 55% മാർക്കിൽ കുറയാത്ത അല്ലെങ്കിൽ ഗ്രാഫിക്സിൽ സെക്കന്റ് ക്ലാസ് പിജി അല്ലെങ്കിൽ അംഗീകൃത ബിരുദത്തിന് തുല്യമായ ഡിപ്ലോമ (55% കുറയാത്ത മാർക്ക് വേണം). പ്രായം: 20-50. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 19 നകം ബന്ധപ്പെട്ട പ്രൊഫഷനൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാവുക. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണം.

ഹെൽപർ

അങ്കമാലി കറുകുറ്റി പഞ്ചായത്ത് 13-ാം വാർഡിലെ 94-ാം നമ്പർ അങ്കണവാടി കം ക്രഷിൽ ഹെൽപർ ഒഴിവ്. വാർഡിൽ സ്ഥിര താമസക്കാരായ 18 നും 35നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് ജയം. അപേക്ഷ ഏപ്രിൽ 24വരെ അങ്കമാലി ഐസിഡിഎസ് പ്രോജക്ട് ഓഫിസിൽ സ്വീകരിക്കും

Post a Comment

© job vacancy . All rights reserved. Developed by Jago Desain