ബിരുദക്കാർക്ക് ക്യാംപ് അസിസ്റ്റന്റ്, പത്താംക്ലാസുകാർക്ക് വൊളന്റിയർ അവസരങ്ങൾ; ഏതു യോഗ്യതക്കാർക്കും ജോലി റെഡി!
ഡേറ്റ എൻട്രി ഒാപ്പറേറ്റർ, അപ്രന്റിസ്, ക്യാംപ് അസിസ്റ്റന്റ്, സൈറ്റ് സൂപ്പർവൈസർ, അക്കൗണ്ടന്റ്.. ജോലി തേടുന്നവർക്ക് കൈ നിറയെ അവസരങ്ങൾ! അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഉടനെ അപേക്ഷിക്കുക. തസ്തികകളും യോഗ്യതകളും ചുവടെ;
ഡേറ്റ എൻട്രി ഒാപ്പറേറ്റർ
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ഡേറ്റ എൻട്രി ഒാപ്പറേറ്ററുടെ ഒരൊഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഏപ്രിൽ 25 ന്.
∙ശ്രീചിത്രയിൽ പ്രോജക്ട് റിസർച് സയന്റിസ്റ്റ് (മെഡിക്കൽ) തസ്തികയിലെ ഒരൊഴിവിൽ താൽക്കാലിക നിയമനം. ഇന്റർവ്യൂ ഏപ്രിൽ 25 ന്. www.sctimst.ac.in
അപ്രന്റിസ്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കാസർകോട്ടെ ഒാഫിസിൽ പോസ്റ്റ് ഗ്രാജ്വേറ്റ് സയന്റിഫിക് അപ്രന്റിസിന്റെ ഒരൊഴിവ്. ഒരു വർഷ പരിശീലനം. ഇന്റർവ്യൂ ഏപ്രിൽ 23ന്. യോഗ്യത: എംഎസ്‌സി (കെമിസ്ട്രി/ മൈക്രോബയോളജി/ എൻവയൺമെന്റൽ സയൻസ്). പ്രായപരിധി: 28. സ്റ്റൈപൻഡ്: 10,000. www.kspcb.kerala.gov.in
ക്യാംപ് അസിസ്റ്റന്റ്
എറണാകുളം തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിലെ കെടിയു വാല്യുവേഷൻ ക്യാംപിൽ ക്യാംപ് അസിസ്റ്റന്റ് ഒഴിവ്. യോഗ്യത: ബിരുദം/ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം. അഭിമുഖം ഏപ്രിൽ 22 ന്. അപേക്ഷ, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവുക. www.mec.ac.in
സൈറ്റ് സൂപ്പർവൈസർ
തിരുവനന്തപുരം ഭവനം ഫൗണ്ടേഷൻ കേരളയിൽ സൈറ്റ് സൂപ്പർവൈസറുടെ ഒരു ഒഴിവ്. യോഗ്യത: ഡിപ്ലോമ സിവിൽ എൻജിനീയറിങ്, 5 വർഷ പരിചയം. ഏപ്രിൽ 30 വരെ ഇ–മെയിൽ മുഖേനയോ നേരിട്ടോ അപേക്ഷിക്കാം. www.cmd.kerala.gov.in
കൺസൽറ്റന്റ്
കൊച്ചി സ്പൈസസ് ബോർഡിൽ കൺസൽറ്റന്റ് (ഫിനാൻസ്) തസ്തികയിലെ ഒരൊഴിവിൽ കരാർ നിയമനം. ഏപ്രിൽ 28 വരെ അപേക്ഷിക്കാം. യോഗ്യത: ബികോം, സിഎ/ ഐസിഡബ്ല്യുഎ. പ്രായപരിധി: 40. ശമ്പളം: 50,000. www.indianspices.com
അക്കൗണ്ടന്റ്
പന്തളം ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റിന്റെ കരാർ നിയമനം. യോഗ്യത: ബികോം പിജിഡിസിഎ. അക്കൗണ്ടിങ്, ബുക്ക് കീപ്പിങ്, എംജിഎൻആര്‍ഇജിഎസ് എന്നിവയില്‍ മുന്‍പരിചയം അഭികാമ്യം.
ഏപ്രില്‍ 25നകം അപേക്ഷിക്കണം. വിലാസം: സെക്രട്ടറി, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുളനട പിഒ, പിന്‍–689 503. അഭിമുഖം 26നു 11ന് പന്തളം ബ്ലോക്ക് പഞ്ചായത്തില്‍. 0473–4260314.
ട്രെയിനി
തിരുവനന്തപുരം പാലോട് ജവാഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രോജക്ടിൽ ട്രെയിനി അവസരം. കാലാവധി 3 മാസം. അഭിമുഖം ഏപ്രിൽ 22 നു 10ന്. പ്രായപരിധി: 36. ഫെലോഷിപ്പ്: 10,000. http://jntbgri.res.in
പാരാലീഗൽ വൊളന്റിയർ
കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ, കാണാതാകൽ തുടങ്ങിയ കേസുകളിൽ നിയമസഹായത്തിനുള്ള പാരാലീഗൽ വൊളന്റിയർ നിയമനത്തിന് തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം.
അപേക്ഷ ഏപ്രിൽ 24നകം ലഭിക്കണം. വിലാസം: തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഓഫിസ്, എഡിആർ സെന്റർ, ജില്ലാ കോടതി കോംപ്ലക്സ്, വഞ്ചിയൂർ, തിരുവനന്തപുരം. ഇന്റർവ്യൂ ഏപ്രിൽ 29ന്.
പ്രോജക്ട് അസോഷ്യേറ്റ്
തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രോജക്ട് അസോഷ്യേറ്റിന്റെ ഒരു ഒഴിവ്. താൽക്കാലിക നിയമനം. ഇന്റർവ്യൂ ഏപ്രിൽ 28ന്. www.niist.res.in
എൻജിനീയർ
കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ സോഫ്റ്റ്‌വെയർ എൻജിനീയറുടെ ഒരൊഴിവ്. കരാർ നിയമനം. ഒാൺലൈൻ അപേക്ഷ ഏപ്രിൽ 28വരെ. യോഗ്യത: ബിടെക്/ബിഇ/എംസിഎ/എംഎസ്‌സി/എംടെക്, 2 വർഷ പരിചയം. പ്രായപരിധി: 30. ശമ്പളം: 35,300. https://iimk.ac.in