For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

മദ്രാസ് ഹൈക്കോടതിയില്‍ ക്ലര്‍ക്ക് മുതല്‍ സെക്രട്ടറി വരെ ഒഴിവുകള്‍; ലക്ഷങ്ങള്‍ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം

Kerala job,Career,Job vacancy,Jobs,കേരള ജോബ്സ്,

മദ്രാസ് ഹൈക്കോടതിയില്‍ ക്ലര്‍ക്ക് മുതല്‍ സെക്രട്ടറി വരെ ഒഴിവുകള്‍; ലക്ഷങ്ങള്‍ ശമ്പളം; ഇപ്പോള്‍ അപേക്ഷിക്കാം


മദ്രാസ് ഹൈക്കോടതയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നു. പേഴ്‌സണല്‍ അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി, പേഴ്‌സണല്‍ അസിസ്റ്റന്റ് (രജിസ്ട്രാര്‍), പേഴ്‌സണല്‍ ക്ലര്‍ക്ക് എന്നീ തസ്തികകളിലായാണ് ഒഴിവുകള്‍. ഉദ്യോഗാര്‍ഥികള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി മെയ് 5.

തസ്തിക & ഒഴിവ്

മദ്രാസ് ഹൈക്കോടതിയില്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി, പേഴ്‌സണല്‍ അസിസ്റ്റന്റ് (രജിസ്ട്രാര്‍), പേഴ്‌സണല്‍ ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റ്. 

പ്രായപരിധി

ഉദ്യോഗാര്‍ഥികള്‍ക്ക് 18 വയസ് പൂര്‍ത്തിയാവണം. പ്രായം 2025 ജൂലൈ 1 അടിസ്ഥാനമാക്കി കണക്കാക്കും. 

തെരഞ്ഞെടുപ്പ്

ഉദ്യോഗാര്‍ഥികള്‍ എഴുത്ത് പരീക്ഷക്ക് ഹാജരാവണം. അതില്‍ വിജയിക്കുന്നവരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഇതില്‍ നിന്ന് ഡോക്യുമെന്റ് വെരിഫിക്കേഷന്‍ നടത്തി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. 

ശമ്പളം

പേഴ്‌സണല്‍ അസിസ്റ്റന്റ് : ജോലി ലഭിച്ചാല്‍  56,100 രൂപ മുതല്‍ 2,05,700 രൂപ വരെ ശമ്പളം ലഭിക്കും. 
 
പ്രൈവറ്റ് സെക്രട്ടറി :  ജോലി ലഭിച്ചാല്‍  56,100 രൂപ മുതല്‍ 2,05,700 രൂപ വരെ ശമ്പളം ലഭിക്കും. 

പേഴ്‌സണല്‍ അസിസ്റ്റന്റ് (രജിസ്ട്രാര്‍) : ജോലി ലഭിച്ചാല്‍ 36,400 രൂപ മുതല്‍ 1,34,200 രൂപ വരെ  ശമ്പളം ലഭിക്കും. 

പേഴ്‌സണല്‍ ക്ലര്‍ക്ക് : ജോലി ലഭിച്ചാല്‍   20,600 രൂപ മുതല്‍ 75,900 രൂപ വരെ  ശമ്പളം ലഭിക്കും

അപേക്ഷ ഫീസ്

പേഴ്‌സണല്‍ അസിസ്റ്റന്റ്, പ്രൈവറ്റ് സെക്രട്ടറി പോസ്റ്റുകളില്‍ 1200 രൂപ. 

രജിസ്ട്രാര്‍ പോസ്റ്റില്‍ 1000 രൂപ.

ക്ലര്‍ക്ക് പോസ്റ്റില്‍ 800 രൂപ. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മദ്രാസ് ഹൈക്കോടതിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി മെയ് 02ന് മുന്‍പായി അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനവും, അപേക്ഷ രീതികളും വെബ്‌സൈറ്റിലുണ്ട്. 

വെബ്‌സൈറ്റ് : mhc.tn.gov.in 

Post a Comment

© Kerala job. All rights reserved. Developed by Jago Desain