മെഡിക്കൽ കോളജിലും, പോളിടെക്നിക് കോളജിലും ജോലിയവസരം; ഇന്റർവ്യൂ മാത്രം
കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കോളജ്
കൊല്ലം കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കോളജിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സിഒ ആന്റ് പിഎ/ ഒരു വർഷ ദൈർഘ്യമുള്ള സർക്കാർ അംഗീകൃത ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, മലയാളം ടൈപ്പിങ്, ടാലി പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം ഏപ്രിൽ 21ന് രാവിലെ 10.30ന് കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക് കോളജിൽ അഭിമുഖത്തിന് എത്തണം.
സംശയങ്ങൾക്ക്: 9447488348 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഗവ. മെഡിക്കൽ കോളജ്
ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ ജോലിയൊഴിവ്. ഡിപ്പാർട്ട്മെന്റിലെ പീഡ് സെല്ലിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. ആകെ ഒരു ഒഴിവാണുള്ളത്. ടെക്‌നീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് ഇപ്പോൾ വിളിച്ചിട്ടുള്ളത്.
യോഗ്യത : പ്ലസ് ടൂ( സയൻസ് ) യോഗ്യത വേണം. കൂടെ ഡിഎംഎൽടി (പാരാമെഡിക്കൽ കൗൺസിൽ അംഗീകാരമുണ്ടായിരിക്കണം).
ഇന്റർവ്യൂ: മേൽപറഞ്ഞ യോഗ്യതയുള്ളവർ ഏപ്രിൽ 28ന് രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. അഭിമുഖ സമയത്ത് അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡേറ്റ എന്നിവ കെെവശം വെയ്ക്കണം. പ്രിൻസിപ്പൽ ഓഫീസിൽ വെച്ചാണ് ഇന്റർവ്യൂ നടക്കുക.
സംശയങ്ങൾക്ക് 04772282611, 04772282015 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.