For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ടൂറിസം വകുപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകർ, കുടുംബശ്രീയില്‍ മാനേജർ, സിഫ്നെറ്റിൽ നെറ്റ് മേക്കർ… പത്തു മുതൽ യോഗ്യതക്കാർക്ക് അപേക്ഷിക്കാം

Kerala job,Career,Job vacancy,Jobs,കേരള ജോബ്സ്,



കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ

കോഒാർഡിനേറ്റർ, മെഡിക്കൽ ഒാഫിസർ, സ്റ്റാഫ് നഴ്സ് അവസരം. 135 ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഏപ്രിൽ 25 വരെ അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം:

∙മെഡിക്കൽ ഒാഫിസർ (75): എംബിബിഎസ്, ജനറൽ മെഡിസിൻ/ഫാമിലി മെഡിസിൻ/ ജെറിയാട്രിക് മെഡിസിനിൽ പിജി/ഡിപ്ലോമ (വിരമിച്ച ഗവ. ഡോക്ടർമാർക്കും പാലിയേറ്റീവ് ട്രെയിനിങ് പൂർത്തിയാക്കിയവർക്കും മുൻഗണന); 65 വയസ്സ്; 54,200.

∙സ്റ്റാഫ് നഴ്സ് (40): ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് (പാലിയേറ്റീവ് ട്രെയിനിങ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മുൻഗണന); 50 വയസ്സ്; 30,995.

∙കോഒാർഡിനേറ്റർ (20): സോഷ്യൽ വർക്കിൽ പിജി, ഒരു വർഷ പരിചയം; 45 വയസ്സ്; 32,560.

∙തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി.

വിശദമായ ബയോഡേറ്റ, യോഗ്യത, ജോലി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള സാമൂഹിക സുരക്ഷാ മിഷൻ, പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കവറിനു മുകളിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തുകയും വേണം. 0471–2341200; www.socialsecuritymission.gov.in

ടൂറിസം വകുപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകർ, കുടുംബശ്രീയില്‍ മാനേജർ, സിഫ്നെറ്റിൽ നെറ്റ് മേക്കർ… പത്തു മുതൽ യോഗ്യതക്കാർക്ക് അപേക്ഷിക്കാം

സ്ഥിര/താൽക്കാലിക നിയമനങ്ങൾ

അധ്യാപകർ

ടൂറിസം വകുപ്പിനു കീഴിൽ തിരുവനന്തപുരം കോവളത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയിൽ അസിസ്റ്റന്റ് ലക്ചറർ, ലക്ചറർ കം ഇൻസ്ട്രക്ടർ തസ്തികകളിൽ 4 ഒഴിവ്.

അസിസ്റ്റന്റ് ലക്ചറർ തസ്തികയിലെ 3 ഒഴിവിൽ സ്ഥിര നിയമനത്തിനും ലക്ചറർ കം ഇൻസ്ട്രക്ടർ തസ്തികയിലെ ഒരൊഴിവിൽ കരാർ നിയമനത്തിനുമാണ് അവസരം.

യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക്: www.ihmctkovalam.ac.in

മാനേജർ

കുടുംബശ്രീ സംസ്ഥാന മിഷനിൽ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ (ആനിമൽ ഹസ്ബെൻഡറി) തസ്തികയിൽ ഒരു ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഏപ്രിൽ 21വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: വെറ്ററിനറി സയൻസ്, ഫിഷറീസ്, ഡയറി ടെക്നോളജി എന്നിവയിൽ ബിരുദം.

  • പ്രായം: 40 കവിയരുത്.
  • ശമ്പളം: 30,000.

www.cmd.kerala.gov.in

നെറ്റ് മേക്കർ

കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ്ങിൽ (CIFNET) നെറ്റ് മേക്കറുടെ താൽക്കാലിക ഒഴിവ്. തുടക്കത്തിൽ ചെന്നൈയിലാണു നിയമനം. മേയ് 11 വരെ അപേക്ഷിക്കാം.

  • ∙ യോഗ്യത: പത്താംക്ലാസ് ജയവും സമാന മേഖലയിൽ പരിചയവും.
  • ∙ പ്രായം: 18-25.

https://cifnet.gov.in

Post a Comment

© Kerala job. All rights reserved. Developed by Jago Desain