പരീക്ഷയില്ലാതെ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി; വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകള്‍
ഗവ. ഐടിഐ
കൊട്ടാരക്കര, ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രിഷ്യന്‍ ട്രേഡിലെ പരിശീലനാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ജനറല്‍ വിഭാഗത്തിനായി നിലവിലുള്ള താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
ബിവോക്/ ഇലക്ടിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നിവയില്‍ അംഗീകാരമുള്ള സര്‍വകലാശാലയില്‍ നിന്നുള്ള ബി.ടെക് ബിരുദം, ഈ മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നിവയില്‍ 3 വര്‍ഷ ഡിപ്ലോമയും ഈ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സി യും ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത.
ബന്ധപ്പെട്ട യോഗ്യതയുള്ള ഉദ്യാഗാര്‍ഥികള്‍ ഏപ്രില്‍ 15 രാവിലെ 11 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് : 7012332456, 9946918632.
വനിതാ ശിശുവികസന വകുപ്പ്
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സ്റ്റേറ്റ് ഓഫീസില്‍ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മുതല്‍ അഡീഷണല്‍ ഡയറക്ടര്‍ വരെയും സെക്രട്ടേറിയറ്റ് സര്‍വീസില്‍ ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ അഡീഷണല്‍ ഡയറക്ടര്‍ വരെയുമുള്ള തസ്തികകളില്‍ നിന്നും വിരമിച്ചവര്‍ക്കാണ് അവസരം. ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയിലാണ് നിയമനം. നിയമനം ലഭിക്കുന്ന വ്യക്തിക്ക് 60 വയസുവരെ ജോലിയില്‍ തുടരാം. അപേക്ഷകള്‍ പൂര്‍ണമായ ബയോഡാറ്റ, എ.ജിയുടെ പെന്‍ഷന്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്/ പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡര്‍ എന്നിവ സഹിതം വനിതാ ശിശുവികസന ഡയറക്ടര്‍, പൂജപ്പുര, തിരുവനന്തപുരം 695012 വിലാസത്തില്‍ ഏപ്രില്‍ 25ന് മുന്‍പായി സമര്‍പ്പിക്കണം.