ഇന്ത്യൻ റെയിൽവേയിൽ സ്വപ്ന ജോലി; ലോക്കോ പെെലറ്റ് പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; 9900 ഒഴിവുകൾ

ഇന്ത്യൻ റെയിൽവേ ലോക്കോ പൈലറ്റ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. 2026ലേക്കുള്ള 9900 ലോക്കോ പൈലറ്റ് തസ്തികകളിലേക്കുള്ള വിജ്ഞാപനമാണ് ആർആർബി പുറത്തിറക്കിയത്. ഉദ്യോഗാർഥികൾ ചുവടെ നൽകിയ വിശദാംശങ്ങൾ വായിച്ച് മനസിലാക്കി മെയ് 09 വരെ അപേക്ഷ നൽകാം.
വിജ്ഞാപനം
മാർച്ച് 24നാണ് ലോക്കോ പൈലറ്റ് റിക്രൂട്ട്‌മെന്റിനുള്ള ആദ്യ ഘട്ട വിജ്ഞാപനം ആർആർബി പുറത്തിറക്കിയത്. ഇത് പ്രകാരം 9900 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് വിശദാംശങ്ങളറിയാം.
അപേക്ഷ ആരംഭിക്കുന്ന തീയതി: ഏപ്രിൽ 10, 2025
അപേക്ഷ അവസാനിക്കുന്ന തീയതി : മെയ് 9, 2025
പ്രായപരിധി
18 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ ഐടിഐ യോഗ്യതയും വേണം. അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമയോ/ ഡിഗ്രിയോ ഉള്ളവർക്കും അപേക്ഷിക്കാം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 നടുത്ത് ശമ്പളം ലഭിക്കും.
ഒഴിവുള്ള സോണുകൾ
സെൻട്രൽ റെയിൽവേ : 376
ഈസ്റ്റ് സെൻട്രൽ റെയിൽവേ : 700
ഈസ്റ്റ് കോസ്റ്റ് റെയിൽവേ : 1461
ഈസ്‌റ്റേൺ റെയിൽവേ : 768
നോർത്ത് സെൻട്രൽ റെയിൽവേ : 508
നോർത്ത് ഈസ്‌റ്റേൺ റെയിൽവേ : 100
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ : 125
നോർത്തേൺ റെയിൽവേ : 521
നോർത്ത് വെസ്‌റ്റേൺ റെയിൽവേ : 679
സൗത്ത് സെൻട്രൽ റെയിൽവേ : 989
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ : 568
സൗത്ത് ഈസ്‌റ്റേൺ റെയിൽവേ : 796
സതേൺ റെയിൽവേ : 510
വെസ്റ്റ് സെൻട്രൽ റെയിൽവേ : 759
വെസ്‌റ്റേൺ റെയിൽവേ: 885
മെട്രോ റെയിൽവേ കൊൽക്കത്ത : 225
അപേക്ഷ
യോഗ്യരായ ഉദ്യോഗാർഥികൾ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സെെറ്റ് സന്ദർശിച്ച് മെയ് 09 വരെ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്സെെറ്റിലുണ്ട്. അവസാന ദിവസങ്ങളിലേക്ക് വെബ്സെെറ്റ് ബ്ലോക്ക് ആവാൻ സാധ്യതയുള്ളതിനാൽ ഇപ്പോൾ തന്നെ പരമാവധി അപേക്ഷകൾ നൽകാൻ ശ്രമിക്കുക.
വെബ്സെെറ്റ്: https://www.rrbcdg.gov.in/