ഇന്നാണ് ലാസ്റ്റ് ഡേറ്റ്; 82,660 രൂപ ശമ്പളത്തിൽ ബെംഗളൂരു മെട്രോയിൽ ജോലി
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷന് കീഴിൽ ജോലി നേടാൻ അവസരം. പുതുതായി ട്രെയിൻ ഓപ്പറേറ്റർ തസ്തികയിലാണ് ബിഎംആർസിഎൽ (Bengaluru Mtero Rail Corporation Limited ) അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ആകെ 50 ഒഴിവുകളാണുള്ളത്. ഇന്ത്യയിൽ എവിടെ നിന്നുള്ളവർക്കും അപേക്ഷ നൽകാനാവും. കരാർ റിക്രൂട്ട്‌മെന്റാണ് നടക്കുക. ഏപ്രിൽ 4ന് മുൻപായി അപേക്ഷ നൽകണം.
തസ്തിക & ഒഴിവ്
ബിഎംആർസിഎല്ലിൽ ട്രെയിൻ ഓപ്പറേറ്റർ റിക്രൂട്ട്‌മെന്റ്. അഞ്ച് വർഷത്തേക്ക് കരാർ നിയമനമാണ് നടക്കുക. ഇത് മികവിന് അനുസരിച്ച് നീട്ടാൻ സാധ്യതയുണ്ട്.
പ്രായപരിധി
38 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവില്ല.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 35,000 രൂപ മുതൽ 82,660 രൂപ വരെ ശമ്പളം ലഭിക്കും.
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ മൂന്ന് വർഷ ഡിപ്ലോമ (ഇലക്ട്രിക്കൽ എഞ്ചിനീയറിങ് / ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്/ ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്
/ ഇലക്ട്രിക്കൽ പവർ സിസ്റ്റംസ്/ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്‌സ് / മെക്കാനിക്കൽ എഞ്ചിനീയറിങ്).
ബന്ധപ്പെട്ട മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
തെരഞ്ഞെടുപ്പ്
അപേക്ഷകരിൽ യോഗ്യരായവരെ എഴുത്ത് പരീക്ഷക്ക് വിളിപ്പിക്കും, ശേഷം സ്‌കിൽ ടെസ്റ്റും, ഇന്റർവ്യൂവും, മെഡിക്കൽ ടെസ്റ്റും നടത്തിയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബിഎംആർസി വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം കരിയർ/ ജോബ് പേജ് തിരഞ്ഞെടുത്ത് ട്രെയിൻ ഓപ്പറേറ്റർ വിജ്ഞാപനം കാണുക. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. തന്നിരിക്കുന്ന മാതൃകയിൽ ഓൺലൈൻ അപേക്ഷ പൂർത്തിയാക്കി ഹാർഡ്‌കോപ്പി സ്പീഡ് പോസ്റ്റ് മുഖേന ബിഎംആർസിക്ക് അയക്കണം.
ഓൺലൈൻ അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 4 ആണ്.