For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സപ്ലെെക്കോയിൽ ജോലി നേടാൻ അവസരം; നാളെയാണ് ലാസ്റ്റ് ഡേറ്റ്; 50 വയസ് വരെ പ്രായമുള്ളവർക്ക് അവസരം

Kerala job,Career,Job vacancy,Jobs,കേരള ജോബ്സ്,

സപ്ലെെക്കോയിൽ ജോലി നേടാൻ അവസരം; നാളെയാണ് ലാസ്റ്റ് ഡേറ്റ്; 50 വയസ് വരെ പ്രായമുള്ളവർക്ക് അവസരം



കേരള സർക്കാർ സ്ഥാപനമായ സപ്ലൈക്കോയിൽ ജോലി നേടാൻ അവസരം. കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (SUPPLYCO) ഇപ്പോൾ കുക്ക് തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ വിളിച്ചിട്ടുണ്ട്. താൽപര്യമുള്ളവർ  ഏപ്രിൽ 22 ന് നടക്കുന്ന ഇന്റർവ്യൂവിന് നേരിട്ട് പങ്കെടുക്കണം. 

തസ്തിക & ഒഴിവ്

സപ്ലൈക്കോയിൽ കുക്ക് നിയമനം. ആകെ ഒഴിവുകൾ 1.

പ്രായപരിധി

31.03.2025ന് 50 വയസ് കഴിയാത്ത ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 

യോഗ്യത

പത്താം ക്ലാസ് പാസായിരിക്കണം. 

സർക്കാർ അംഗീകൃത ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും KGCE (ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്). അല്ലെങ്കിൽ തത്തുല്യ യോഗ്യതയും, അഞ്ച് വർഷത്തെ എക്‌സ്പീരിയൻസും ഉണ്ടായിരിക്കണം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 18390 രൂപ ശമ്പളമായി ലഭിക്കും.

ഇന്റർവ്യൂ 

യോഗ്യരായ ഉദ്യോഗാർഥികൾ ഏപ്രിൽ 22ന് രാവിലെ 11 മണിക്ക് മുൻപായി കൊച്ചി, ഗാന്ധി നഗറിൽ സ്ഥിതി ചെയ്യുന്ന സപ്ലൈക്കോ ഹെഡ് ഓഫീസിൽ അഭിമുഖത്തിന് എത്തണം. 

നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ ബയോഡാറ്റ, പ്രായം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ കൈവശം വെയ്ക്കണം. ബയോഡാറ്റയുടെ മാതൃക ചുവടെ നൽകിയ ലിങ്ക് സന്ദർശിക്കുക.  

അപേക്ഷ: click 

വിജ്ഞാപനം:  click 

ബയോഡാറ്റ ലിങ്ക് : click 

Post a Comment

© Kerala job. All rights reserved. Developed by Jago Desain