കുടുംബശ്രീ സംസ്ഥാന മിഷനില്‍ വീണ്ടും അവസരം; 30,000 മാസ ശമ്പളം വാങ്ങാം; അപേക്ഷ നല്‍കേണ്ടത് ഇങ്ങനെ
കുടുംബശ്രീ മിഷന് കീഴില്‍ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് കേരള സര്‍ക്കാര്‍ സിഎംഡി മുഖേന റിക്രൂട്ട്‌മെന്റ് നടക്കുന്നു. അനിമല്‍ ഹസ്ബന്‍ഡറി ഡിപ്പാര്‍ട്ട്‌മെന്റിലാണ് ഒഴിവുകള്‍. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 21ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
കുടുംബശ്രീ സംസ്ഥാന മിഷന് കീഴില്‍ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ (അനിമല്‍ ഹസ്ബന്‍ഡറി) നിയമനം. ആകെ ഒഴിവുകള്‍ 01. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക.
പ്രായപരിധി
ഉദ്യോഗാര്‍ഥികള്‍ക്ക് 2025 ഫെബ്രുവരി 28ന് 40 വയസ് കവിയരുത്.
യോഗ്യത
വെറ്ററിനറി സയന്‍സ്, ഫിഷറീസ് അല്ലെങ്കില്‍ ഡയറി ടെക്‌നോളജയില്‍ ഡിഗ്രി കഴിഞ്ഞവരായിരിക്കണം.
പുറമെ മൃഗസംരക്ഷണ മേഖലയില്‍ ജോലി ചെയ്ത് പരിചയമുള്ളവരായിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാരിന്റെ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് സന്ദര്‍ശിക്കുക. ശേഷം നിശ്ചി ഫോര്‍മാറ്റിലുള്ള അപേക്ഷ ഓണ്‍ലൈനായി നല്‍കുക. അപേക്ഷയോടൊപ്പം ബയോഡാറ്റ, എക്‌സ്പീരിയന്‍സ്, പ്രായം തെളയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണം.
അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 21 ആണ്. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു.
അപേക്ഷ: click
വിജ്ഞാപനം: Click
