2000 ഒഴിവുകൾ, നൂറിലധികം കമ്പനികൾ; തൊഴിൽമേള 25 ന്,
തിരുവനന്തപുരം സരസ്വതി കോളജ് ഓഫ് ആര്‍ട്‌സ് ആൻഡ് സയന്‍സിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള ഏപ്രില്‍ 25ന്.
വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ നടക്കുന്ന തൊഴിൽ മേളയിൽ നൂറിലധികം കമ്പനികൾ പങ്കെടുക്കും. ഐടി, എൻജിനീയറിങ്, സെയില്‍സ്, മാര്‍ക്കറ്റിങ്, അക്കൗണ്ടിങ്, ക്ലറിക്കല്‍, മാനേജ്മെന്റ് തുടങ്ങി വിവിധ തസ്തികകളിലായി രണ്ടായിരത്തോളം ഒഴിവുകളാണുള്ളത്. അടിസ്ഥാനയോഗ്യതയുള്ള 18നും 45നും മധ്യേ പ്രായമുള്ളവർക്കാണ് അവസരം. പങ്കെടുക്കാൻ www.tiim.co.in എന്ന ലിങ്ക് വഴി ഓൺലൈനായി റജിസ്റ്റർ ചെയ്യണം. 75938 52229.