For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

അറിഞ്ഞോ? സഹകരണ ബാങ്കുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; 174 ഒഴിവ്, ക്ലാർക്ക് ഉൾപ്പെടെ അവസരങ്ങൾ

Kerala jobs

 


സഹകരണ ബാങ്ക്/സംഘങ്ങളിൽ വിവിധ തസ്തികകളിലെ 174 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപേക്ഷിക്കണം. ഏപ്രിൽ 30 വരെ അപേക്ഷ സ്വീകരിക്കും.

ജൂനിയർ ക്ലാർക്ക്/കാഷ്യർ (160 ഒഴിവ്), ഡേറ്റ എൻട്രി ഓപ്പറേറ്റർ (7), അസിസ്റ്റന്റ് സെക്രട്ടറി (4), സെക്രട്ടറി (1), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (2) എന്നീ തസ്തികകളിലാണു വിജ്ഞാപനം.

ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനമാണ്.

www.keralacseb.kerala.gov.in എന്ന വെബ്സൈറ്റിലെ പ്രൊഫൈൽ വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്തവർ അതു പൂർത്തിയാക്കിയ ശേഷം അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കുക.

വിശദവിവരങ്ങൾ വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ.

Post a Comment

© Kerala job. All rights reserved. Developed by Jago Desain