എക്സിം ബാങ്കിൽ മാനേജർ ഒഴിവുകൾ; ലക്ഷങ്ങൾ ശമ്പളം; അപേക്ഷ 15 വരെ
എക്‌സ്‌പോർട്ട് ഇംപോർട്ട് ബാങ് ഓഫ് ഇന്ത്യയിൽ ട്രെയിനി റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. മാനേജ്‌മെന്റ് ട്രെയിനി, ഡെപ്യൂട്ടി മാനേജർ, ചീഫ് മാനേജർ തസ്തികകളിലാണ് ഒഴിവുകൾ. എക്‌സിം ബാങ്കിന്റെ വിവിധ കേന്ദ്രങ്ങളിലേക്കാണ് നിയമനം നടക്കുക. മാർച്ച് 22 മുതൽ ഏപ്രിൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക & ഒഴിവ്
മാനേജ്‌മെന്റ് ട്രെയിനി - ഡിജിറ്റൽ ട്രെയിനി - 10 ഒഴിവ്
മാനേജ്‌മെന്റ് ട്രെയിനി (റിസർച്ച് ആന്റ് അനാലിസിസ്) = 5 ഒഴിവ്
മാനേജ്‌മെന്റ് ട്രെയിനി (രാജ്ഭാഷ) = 2 ഒഴിവ്
മാനേജ്‌മെന്റ് ട്രെയിനി (ലീഗൽ) - 5 ഒഴിവ്
മാനേജ്‌മെന്റ് ട്രെയിനി (ലീഗൽ) (ഗ്രേഡ് സ്‌കെയിൽ ജൂനിയർ മാനേജ്‌മെന്റ്) - 4 ഒഴിവ്
ഡെപ്യൂട്ടി മാനേജർ (ഡെപ്യൂട്ടി കംപ്ലെയിൻസ്) - 1 ഒഴിവ്
ചീഫ് മാനേജർ - 1 ഒഴിവ്
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 48,840 രൂപ മുതൽ 1,05,280 രൂപ വരെ ശമ്പളയിനത്തിൽ ബാങ്ക് നൽകും.
ചെന്നൈ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലായാണ് പരീക്ഷ നടക്കുക. ജോലി ലഭിച്ചാൽ ബാങ്കിൽ ഒരു വർഷത്തെ പരിശീലന കാലയളവുണ്ട്. അത് പൂർത്തിയാക്കുന്നവർക്ക് ജൂനിയർ മാനേജ്‌മെന്റ് ഗ്രേഡിൽ ഡെപ്യൂട്ടി മാനേജർമാരായി നിയമിക്കും. പരിശീലന സമയത്ത് നിശ്ചിത തുക ആനുകൂല്യമായി ലഭിക്കും.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ എക്‌സിം ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. വിശദമായ യോഗ്യത വിവരങ്ങളും, അപേക്ഷ ലിങ്കും വെബ്‌സൈറ്റിൽ ലഭ്യമാണ്.
https://www.eximbankindia.in/hindi/