For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരളത്തില്‍ ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നു; വനിതകള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം

Kerala jobs

കേരളത്തില്‍ ഹോം ഗാര്‍ഡുമാരെ നിയമിക്കുന്നു; വനിതകള്‍ക്കും, പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം



കേരളത്തില്‍ ഹോംഗാര്‍ഡ് സര്‍വ്വീസില്‍ ജോലി നേടാന്‍ അവസരം. കണ്ണൂര്‍ ജില്ലയിലാണ് പുതിയ നിയമനം വിളിച്ചിട്ടുള്ളത്. എസ് എസ് എല്‍ സിയാണ് അടിസ്ഥാന യോഗ്യത. വിശദാംശങ്ങള്‍ ചുവടെ, പോലീസ്/ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ്‌സ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് പുരുഷ  വനിതാ ഉദ്യോഗാര്‍ഥികള്‍ക്ക് ഏപ്രില്‍ 26 വരെ അപേക്ഷ നല്‍കാം

പ്രായപരിധി 

35 വയസ് മുതല്‍ 38 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. 

യോഗ്യത

പത്താം ക്ലാസ് അടിസ്ഥാന യോഗ്യത വേണം. 

ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, ബി എസ് എഫ്, സി ആര്‍ പിഎഫ്, സി ഐ എസ് എഫ്, എന്‍ എസ് ജി, എസ് എസ് ബി, ആസാം റൈഫിള്‍സ് എന്നിവയില്‍ നിന്നോ പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നോ വിരമിച്ച സേനാംഗങ്ങള്‍ക്ക് അപേക്ഷിക്കാം.

ദിവസ വേതനമായി 780 രൂപ ലഭിക്കും.

അപേക്ഷ

അപേക്ഷാ ഫോമിന്റെ മാതൃക ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ്, കണ്ണൂര്‍ ജില്ലാ ഫയര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷയുടെ രണ്ട് പകര്‍പ്പിനോടൊപ്പം മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍, മുന്‍കാല യോഗ്യത തെളിയിക്കുന്ന രേഖയുടെ രണ്ട് പകര്‍പ്പുകള്‍, എസ്എസ്എല്‍സി/തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖയുടെ രണ്ട് പകര്‍പ്പ്, അസിസ്റ്റന്റ് സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ ശാരീരിക ക്ഷമതാ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.


അപേക്ഷയില്‍ നിന്ന് യോഗ്യരായവരെ കായിക ക്ഷമതാ പരീക്ഷയ്ക്ക് വിളിപ്പിക്കും. അതില്‍ വിജയിക്കുന്നവരെ മെറിറ്റ് അടിസ്ഥാനത്തില്‍ നിയമിക്കും. പ്രായം കുറഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനത്തില്‍ മുന്‍തൂക്കം ലഭിക്കും. കായിക ക്ഷമതാ പരിശോധന തീയതി പീന്നീട് അറിയിക്കും. 

സംശയങ്ങള്‍ക്ക്  0497 2701092 എന്ന നമ്പറില്‍ ബന്ധപ്പെടുക

Post a Comment

© Kerala job. All rights reserved. Developed by Jago Desain