അങ്കണവാടികളിൽ പത്താം ക്ലാസ്, പ്ലസ്ടു യോഗ്യതക്കാർക്ക് അവസരങ്ങൾ; സാമൂഹ്യനീതി വകുപ്പിൽ ഉൾപ്പെടെ മറ്റ് ഒഴിവുകളും, ഉടനെ അപേക്ഷിക്കൂ!
പത്താം ക്ലാസോ, പ്ലസ്ടുവോ യോഗ്യതയായുണ്ടോ? അങ്കണവാടികളിലെ ഹെൽപർ, വർക്കർ തസ്തികകളിലേക്ക് നിങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കൂടാതെ കുറഞ്ഞ യോഗ്യതക്കാർക്കും സർക്കാർ ജോലി സ്വന്തമാക്കാം. തസ്തികകളും, യോഗ്യതകളും;
അങ്കണവാടി ക്രഷ് ഹെൽപർ വർക്കർ
∙കോട്ടയം
നഗരസഭ 19-ാം വാർഡ് അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിൽ ക്രഷ് ഹെൽപർ ഒഴിവ്. യോഗ്യത: പത്താം ക്ലാസ്. പ്രായപരിധി 18-35. പത്തൊൻപതാം വാർഡിലെ സ്ഥിരം താമസക്കാർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിന്റെ മാതൃക പള്ളം അഡീഷനൽ ഐസിഡിഎസ് ഓഫിസിൽ ലഭിക്കും. മാർച്ച് 15 വരെ അപേക്ഷിക്കാം. 8891417438.
∙തൃശ്ശൂര്‍
മാള, അന്നമനട ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ അങ്കണവാടി കം ക്രഷിൽ ക്രഷ് വര്‍ക്കര്‍, ക്രഷ് ഹെല്‍പ്പര്‍ ഒഴിവ്. അതാത് വാര്‍ഡിലെ സ്ഥിര താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായം: 18–35.
യോഗ്യത:
∙ക്രഷ് വര്‍ക്കര്‍: പ്ലസ് ടു, ∙ക്രഷ് ഹെല്‍പ്പര്‍: പത്താം ക്ലാസ്.
മാര്‍ച്ച് 7 വരെ നേരിട്ടോ തപാല്‍ വഴിയോ മാള ഐസിഡിഎസ് പ്രോജക്ട് ഓഫിസില്‍ അപേക്ഷ ലഭിക്കണം. 0480–2893269.
∙കോഴിക്കോട്
കൊടുവളളി നഗരസഭയിലെ അങ്കണവാടിയിൽ ക്രഷ് വര്‍ക്കര്‍, ഹെല്‍പര്‍ ഒഴിവ്. 24–)ം നമ്പര്‍ ഡിവിഷനിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം.
യോഗ്യത: ∙ക്രഷ് വര്‍ക്കർ: പ്ലസ് ടു ജയം. , ∙ഹെല്‍പര്‍: പത്താംക്ലാസ് ജയം. പ്രായം: 18-35. മാര്‍ച്ച് 11 വരെ അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക കൊടുവളളി നഗരസഭ/ ഐസിഡിഎസ് ഓഫിസില്‍ ലഭിക്കും.
ബ്ലോക്ക് കോ ഓര്‍ഡിനേറ്റർ
ഇടുക്കി ജില്ലയിലെ ഫാം ലൈവലി ഹുഡ് പദ്ധതികളില്‍ ദേവികുളം ബ്ലോക്കിൽ ബ്ലോക്ക് കോ ഓര്‍ഡിനേറ്ററുടെ ഒഴിവ്. ദിവസ വേതന നിയമനം. ദേവികുളം ബ്ലോക്കിലെ സ്ഥിര താമസക്കാർക്ക് അപേക്ഷിക്കാം. അഭിമുഖം മാര്‍ച്ച് 7 ന് ദേവികുളം കുടുംബശ്രീ എസ്‌വിഇപി സെന്ററില്‍. യോഗ്യത: വിഎച്ച്എസ്‌സി (അഗ്രി/ ലൈവിലി ഹുഡ്). പ്രായം: 18-35.
അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളുമായി മാര്‍ച്ച് 7 നു 11 ന്. 0486–2232223.
ഫാം സുപ്പര്‍വൈസര്‍
കുടുംബശ്രീ ഇടുക്കി ജില്ലാ-ബ്രോയ്‌ലര്‍ ഫാമേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയിൽ ഫാം സൂപ്പര്‍വൈസര്‍ ഒഴിവ്. കരാര്‍ നിയമനം. യോഗ്യത: പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദം/പൗള്‍ട്രി പ്രൊഡക്ഷനില്‍ ഡിപ്ലോമ, കംപ്യൂട്ടർ പരിജ്ഞാനം, ഇരുചക്ര വാഹന ലൈസന്‍സ്. പ്രായപരിധി: 30.
അപേക്ഷഫോറം വെബ്‌സൈറ്റില്‍ (www.keralachicken.org.in). മാര്‍ച്ച് 7 വരെ അപേക്ഷിക്കാം.
വിലാസം: ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ഇടുക്കി ജില്ല, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ., ഇടുക്കി. പിൻ-685 603. 0486-2232223.
പാലിയേറ്റീവ് കെയർ നഴ്സ്
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പാലിയേറ്റീവ് കെയർ നഴ്സ് ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം മാർച്ച് 5നു 11ന്. തിരിച്ചറിയൽ കാർഡ്, സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, ബയോഡേറ്റ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഒാഫിസിൽ ഹാജരാവുക.
∙യോഗ്യത: ജെപിഎച്ച്/എഎൻഎം, ജനറൽ നഴ്സിങ്, ബിഎസ്‌സി നഴ്സിങ്. അക്രഡിറ്റഡ് ഏജൻസിയിൽ നിന്നുളള ബിസിസിപിഎൻ/സിസിഇപിസി കോഴ്‌സ്. കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ. 0484-2783495, 2777315.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെപിഎച്ച്എന്‍
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ഗവ. ആശാ ഭവനിലേക്ക് (മെന്‍) കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെ പിഎച്ച്എന്‍ തസ്തികകളിൽ നിയമനം.
∙മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍: (പുരുഷന്മാര്‍ മാത്രം- ഒഴിവ് 3); എട്ടാം ക്ലാസ് ജയം, പ്രായപരിധി 50,
∙ജെപിഎച്ച്എന്‍ (ഒഴിവ്-1): എഎന്‍എം കോഴ്‌സ് ജയം.
സർട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് 6നു 11 ന് ഹാജരാവുക. 0495-2732454