For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ അവസരങ്ങൾ

Kerala jobs



കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ അവസരങ്ങൾ


കേരള സംസ്ഥാന ഭവന നിർമാണ ബോർഡിൽ ജോലി നേടാൻ അവസരം. കരാർ അടിസ്ഥാനത്തിൽ എക്‌സിക്യൂട്ടീവ് എൻജിനീയർ നിയമനമാണ് നടക്കുന്നത്. ഇതിനായി പുതുക്കിയ മാനദണ്ഡങ്ങൾ ചേർത്തുകൊണ്ടുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.മാർച്ച് 28 ന് വൈകിട്ട് 5 മണിക്ക് മുൻപ് അപേക്ഷ ലഭ്യമാക്കണം.

പ്രായപരിധി : അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ 58 വയസ് കവിയരുത്.

യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ ബിരുദം (ബി.ടെക് / ബി.ഇ).

Experience: കേരള സർക്കാർ വകുപ്പുകൾ/ കെ.പി.ഡബ്ല്യു.ഡി/ കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ 15 വർഷത്തെ പ്രവൃത്തിപരിചയവും, ആയതിൽ കുറഞ്ഞത് മൂന്ന് വർഷം എക്‌സിക്യൂട്ടീവ് എൻജിനീയർ (സിവിൽ) തസ്‌തികയിലോ അതിലുമുയർന്ന തസ്‌തികയിലോ പ്രവൃത്തിപരിചയം. മാത്രമല്ല കെട്ടിടനിർമാണ മേഖലയിൽ മുൻകാല പ്രവൃത്തി പരിചയം. കോൺട്രാക്ട് അഡ്‌മിനിസ്‌ട്രേഷൻ, പ്രോജക്ട് മാനേജ്‌മെൻ്റ്, എൻജിനീയറിങ് സോഫ്റ്റ്‌വെയറുകൾ, കൺസ്ട്രക്ഷൻ മെത്തഡോളജീസ് & സേഫ്റ്റി സ്റ്റാൻഡേർഡ്സ് തുടങ്ങിയ മേഖലകളിലുള്ള അറിവും പ്രാവീണ്യവും അഭികാമ്യം.


അപേക്ഷ ഇങ്ങനെ

താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ ഉൾക്കൊള്ളിച്ച് ചുവടെ നൽകിയ മേൽവിലാസത്തിൽ മാർച്ച് 28 ന് വൈകിട്ട് 5 മണിക്ക് മുൻപ് അപേക്ഷ ലഭ്യമാക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് ഹെഡ് ഓഫീസ്, ശാന്തി നഗർ, തിരുവനന്തപുരം, 695001.

അപേക്ഷ ഇമെയിൽ (secretarykshb@gmail.com) മുഖാന്തരവും സമർപ്പിക്കാം.അവസാന തീയതി (Last Date For Application) : മാർച്ച് 28.


വിശദവിവരങ്ങൾക്ക് ബോർഡിൻ്റെ വെബ്സൈറ്റ് സന്ദർശിക്കാം.

Application: secretarykshb@gmail.com

Official Website: https://kshb.kerala.gov.in


Post a Comment

© Kerala job. All rights reserved. Developed by Jago Desain