അങ്കണവാടികളിൽ വർക്കർ, ഹെൽപർ; മെഡിക്കൽ കോളജിൽ ലാബ് ടെക്നിഷ്യൻ; നഗരസഭയിൽ ഇലക്ട്രിഷ്യൻ, പ്ലംബർ, അറിയാം ലേറ്റസ്റ്റ് കേരളാ ഒഴിവുകൾ!
ആഗ്രഹിച്ച ജോലി നേടാൻ കൈനിറയെ അവസരങ്ങൾ ഇതാ! അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. തസ്തികകളും, യോഗ്യതകളും;
അക്കൗണ്ടന്റ്
എറണാകുളം ജില്ലയിൽ ആരോഗ്യ കേരളത്തിനു കീഴിൽ ഡിഇഒ കം അക്കൗണ്ടന്റ്, ഡേറ്റാ മാനേജർ, ജെഎച്ച്ഐ എൻഡമോളജിസ്റ്റ്, സ്പെഷൽ മെഡിക്കൽ ഓഫിസർ ഒഴിവുകൾ. www.arogyakeralam.gov.in.
സീനിയർ ഡോക്ടർ
എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സീനിയർ റസിഡന്റ് ഡോക്ടർ ഒഴിവ്. ശമ്പളം: 70,000. അഭിമുഖം മാർച്ച് 12നു 11 ന് മെഡിക്കൽ സൂപ്രണ്ട് ഓഫിസിൽ. റജിസ്ട്രേഷൻ 11 മുതൽ 11.30 വരെ.
ജൂനിയർ ഡോക്ടർ
എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ജൂനിയർ റസിഡന്റ് ഡോക്ടർ ഒഴിവ്. ശമ്പളം: 45,000. അഭിമുഖം മാർച്ച് 12നു 10ന് മെഡിക്കൽ സൂപ്രണ്ട് ഓഫിസിൽ. റജിസ്ട്രേഷൻ 10 മുതൽ 10.30 വരെ. 0484–2754000.
വർക്കർ, ഹെൽപർ
എറണാകുളം രാമമംഗലം പഞ്ചായത്തിലെ കോരങ്കടവ് അങ്കണവാടിയിൽ ആരംഭിക്കുന്ന ക്രഷിൽ വർക്കർ, ഹെൽപർ ഒഴിവ്. വർക്കർ തസ്തികയിൽ പ്ലസ്ടുവും ഹെൽപർ തസ്തികയിലേക്ക് പത്താം ക്ലാസുമാണു യോഗ്യത. പ്രായപരിധി: 35. അപേക്ഷ, സർട്ടിഫിക്കറ്റിന്റെ പകർപ്പ് മാർച്ച് 10നകം പാമ്പാക്കുട ശിശു വികസന പദ്ധതി ഓഫിസിൽ ലഭിക്കണം. അപേക്ഷയ്ക്കൊപ്പം 5 രൂപയുടെ സ്റ്റാംപ് പതിച്ച കവർ വയ്ക്കണം.
സീനിയർ അക്കൗണ്ടന്റ്
പിഎംജിഎസ്‌വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ സീനിയർ അക്കൗണ്ടന്റ് ഒഴിവ്. ഇമെയിൽ– piuekm@gmail.com
0484–2421751.
ലാബ് ടെക്നിഷ്യൻ, ഫാർമസിസ്റ്റ്
എറണാകുളം കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് ഒഴിവ്. അഭിമുഖം മാർച്ച് 12നു 10ന്. ലാബ് ടെക്നിഷ്യൻ ഒഴിവ്. അഭിമുഖം മാർച്ച് 13നു 10ന്. 95628 31231.
ലാബ് ടെക്നിഷ്യൻ
എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ട്രെയ്നി ലാബ് ടെക്നിഷ്യൻ ഒഴിവ്. യോഗ്യത: പ്ലസ് ടു സയൻസ്, ഡിഎംഎൽടി അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി: 35. അഭിമുഖം മാർച്ച് 12ന് 10.30ന് ആശുപത്രി പതോളജി ലാബിൽ.
ക്രഷ് വർക്കർ
എറണാകുളം ചൂർണിക്കര പഞ്ചായത്തിലെ ഏഴാം വാർഡിലെ അങ്കണവാടി കം ക്രഷിൽ വർക്കർ ഒഴിവ്. പ്രായപരിധി 35.യോഗ്യത പ്ലസ് ടു. അപേക്ഷകൾ മാർച്ച് 10നകം തോട്ടക്കാട്ടുകരയില വാഴക്കുളം അഡീഷനൽ ഐസിഡിഎസ് പ്രോജക്ട് ഓഫിസിൽ ലഭിക്കണം.
ഇൻസ്ട്രക്ടർ
കളമശേരി ഗവ. ഐടിഐ ക്യാംപസിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷനൽ ട്രെയ്നിങ് സിസ്റ്റത്തിൽ (എവിടിഎസ്) ഓപ്പറേഷൻ ആൻഡ് മെയ്ന്റനൻസ് ഓഫ് മറൈൻ ഡീസൽ എൻജിൻസിൽ എസ്‌സി വിഭാഗം ഇൻസ്ട്രക്ടറുടെ ഒഴിവ്. അഭിമുഖം മാർച്ച് 10ന് 11ന് എവിടിഎസ് പ്രിൻസിപ്പൽ ഓഫിസിൽ. 80897 89828.
ഇലക്ട്രിഷ്യൻ, പ്ലംബർ
എറണാകുളം മരട് നഗരസഭയിലും ഘടക സ്ഥാപനങ്ങളിലും ഇലക്ട്രിഷ്യൻ, പ്ലംബർ ഒഴിവ്. അഭിമുഖം മാർച്ച് 18നു 11ന് മരട് നഗരസഭ ഓഫിസിൽ.
സിഎംഎഫ്ആർഐ
കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിൽ (സിഎംഎഫ്ആർഐ) യങ് പ്രഫഷനലുകളുടെയും ഓഫിസ് അസിസ്റ്റന്റിന്റെയും ഒഴിവ്. www.cmfri.org.in
അധ്യാപക ഒഴിവ്
എറണാകുളം നെടുമ്പാശേരി കുന്നുകര എംഇഎസ് എൻജിനീയറിങ് കോളജിൽ കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കണക്ക്, സിവിൽ എൻജിനീയറിങ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. principal@mescet.ac.in
94477 81611.
ക്യാംപ് ഫോളോവര്‍
കണ്ണൂർ മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്‍ ക്യാംപ് ഫോളോവര്‍ തസ്തികയില്‍ 60 ഒഴിവ് (കുക്ക്- 24, ധോബി- 14, സ്വീപ്പര്‍-ഒന്‍പത്, ബാര്‍ബര്‍ - 7, വാട്ടര്‍ ക്യാരിയര്‍-6). താൽക്കാലിക നിയമനം. അഭിമുഖം മാര്‍ച്ച് 10നു 10.30 ന് കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്ത്. മുന്‍ പരിചയമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുമായി ഹാജരാവുക. 0497-2781316.
സെക്യൂരിറ്റി
പത്തനംതിട്ട കോന്നി താലൂക്കാശുപത്രിയിൽ സുരക്ഷാ ജീവനക്കാരുടെ 2 ഒഴിവ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം മാര്‍ച്ച് 11നു 10.30 ന് മുമ്പ് സൂപ്രണ്ടിന്റെ ഒാഫിസിൽ ഹാജരാവുക. പ്രായം: 30-50. യോഗ്യത: പത്താം ക്ലാസ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. 0468–2243469