For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് അവസരങ്ങൾ

Kerala jobs,

പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് അവസരങ്ങൾ



പത്തനംതിട്ട ജില്ലയിലെ ഹോമിയോ ഡിസ്‌പെന്‍സറികളിലേക്ക് അറ്റന്‍ഡര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പട്ടിക തയ്യാറാക്കുന്നു.


അടൂര്‍ റവന്യൂ ടവറിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഏപ്രില്‍ എട്ടിന് രാവിലെ 10.30ന് കൂടിക്കാഴ്ച.

എസ്എസ്എല്‍സി, എ ക്ലാസ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ ഹോമിയോ മെഡിസിന്‍ കൈകാര്യം ചെയ്യുന്നതിനുളള മൂന്നുവര്‍ഷ പ്രവൃത്തി പരിചയം ഉളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം.

പ്രായപരിധി 55 വയസ്.

2)പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ നിലവിലുള്ള, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, ടീം ലീഡര്‍, അനിമേഷന്‍ ഡിസൈനര്‍, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് (പാര്‍ട്ട് ടൈം), ഫീല്‍ഡ് ഓഫീസര്‍, ഡെലിവറി ബോയ്സ്, സൂപ്പര്‍വൈസര്‍, അക്കൗണ്ടന്റ്, കണ്‍ട്രോള്‍ റൂം എക്‌സിക്യൂട്ടീവ് (നൈറ്റ്) പ്രോഗ്രാം കോര്‍ഡിനേറ്റര്‍, മാര്‍ക്കറ്റിങ് മാനേജര്‍ എന്നീ ഒഴിവുകള്‍ നികത്തുന്നതിനായി മാര്‍ച്ച് 29 ന് രാവിലെ പത്തിന് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അഭിമുഖം നടത്തും.


പത്താം ക്ലാസ്സ്, പ്ലസ് ടു, ഡിഗ്രി, യോഗ്യത ഉള്ള, എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം.

രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യപെടുന്നവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റതവണ രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

മുമ്പ് പ്രൈവറ്റ് ജോലിക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റ കോപ്പി ഹാജരാക്കിയാല്‍ മതിയെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു



Post a Comment

© Kerala job. All rights reserved. Developed by Jago Desain