ഇതുവരെ അപേക്ഷിച്ചില്ലേ? ലുലുമാളില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാം; നാളെ കൂടി അവസരം
ലുലു ഗ്രൂപ്പിന് കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ അവസരം. കേരളത്തിലെ തന്നെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒന്നായ കോട്ടയം ലുലുവിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഷിഫ്റ്റ് എഞ്ചിനീയര്‍, വിഷ്വല്‍ മെര്‍ച്ചന്റൈസര്‍, ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 15ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
കോട്ടയം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് ഷിഫ്റ്റ് എഞ്ചിനീയര്‍, വിഷ്വല്‍ മെര്‍ച്ചന്റൈസര്‍, ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്.
യോഗ്യത
ഷിഫ്റ്റ് എഞ്ചിനീയര്‍
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിടെക് കൂടെ ഇലക്ട്രിക്കല്‍ ലൈസന്‍സ്. HVAC & MEP രംഗത്ത് 5 വര്‍ഷത്തെ പ്രവൃത്തി പരിചയം.
വിഷ്വല്‍ മെര്‍ച്ചന്റൈസര്‍
ഫാഷന്‍ ഡിസൈനിങ്ങില്‍ ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ. അപ്പാരല്‍ രംഗത്ത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഓപ്പറേഷന്‍ എക്‌സിക്യൂട്ടീവ്
ഓപ്പറേഷന്‍സില്‍ എംബിഎ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കും, ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാനാവും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കോട്ടയം ലുലുവിന്റെ മെയിലിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക. ഏത് പോസ്ര്‌റിലേക്കാണോ അപേക്ഷിക്കുന്നത് ആ പോസ്റ്റിന്റെ പേര് സബ്ജക്ട് ലൈനില്‍ ഉള്‍പ്പെടുത്തണം. അപേക്ഷ നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 15.
ഇമെയില്‍ hrkottayam@luluindia.com