കുടുബശ്രീ ജില്ലാ മിഷന്‍ ഇടുക്കി ജില്ലയിൽ നടപ്പിലാക്കുന്ന ഫാം ലൈവലി ഹുഡ് പദ്ധതികളില്‍ ദേവികുളം ബ്ലോക്കിലെ ബ്ലോക്ക് കോ ഓര്‍ഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
ദേവികുളം ബ്ലോക്കില്‍ സ്ഥിര താമസക്കാരായവരാവണം അപേക്ഷകർ.
ഇവർക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു മാര്‍ച്ച് 7 ന് ദേവികുളം കുടുംബശ്രീ എസ് വി ഇ പി സെന്ററില്‍ നടത്തും.
വിഎച്ച്എസ് സി (അഗ്രി /ലൈവിലി ഹുഡ് ) യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.
പ്രായപരിധി18 നും 35 നും ഇടയില്‍.
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പും സഹിതം മാര്‍ച്ച് 7 ന് പകല്‍ 11 മണിക്ക് ദേവികുളം കുടുംബശ്രീ എസ് വി ഇ പി സെന്ററില്‍ ഹാജരാകണം.
ഫോൺ നമ്പർ