For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പത്താംക്ലാസ് യോഗ്യതയിൽ ആയുർവേദ ആശുപത്രിയിൽ അവസരങ്ങൾ.

Kerala jobs

പത്താംക്ലാസ് യോഗ്യതയിൽ ആയുർവേദ ആശുപത്രിയിൽ അവസരങ്ങൾ.



പത്താംക്ലാസ് യോഗ്യതയിൽ ആയുർവേദ ആശുപത്രിയിൽ അവസരങ്ങൾ.


തിരുവനന്തപുരം: വര്‍ക്കല ഗവ. ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആയുർവേദ ഫാർമസിസ്റ്റ്, ഫാര്‍മസി അറ്റൻഡർ ഒഴിവിലേക്ക് എച്ച് എം സി വഴി കരാര്‍ നിയമനം നടത്തുന്നു.

ആയുര്‍വേദ ഫാര്‍മസിസ്റ്റ് നിയമനത്തിന് അപേക്ഷിക്കുന്നവര്‍ ഡിഎഎംഇ നടത്തുന്ന ആയുര്‍വേദ ഫാര്‍മസിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസ്സായിരിക്കണം.

അല്ലെങ്കില്‍ ആരോഗ്യ സര്‍വ്വകലാശാല നടത്തുന്ന ബി.ഫാം (ആയുര്‍വേദ ഫാര്‍മസിസ്റ്റ്) പാസ്സായിരിക്കണം.

കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

പത്താം ക്ലാസ്സ് പാസ്സായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ഫാര്‍മസി അറ്റൻഡര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. ആയുര്‍വേദ ഔഷധ ഷോപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പരിചയം അഭികാമ്യം.


എപ്രില്‍ 5ന് ഉച്ചയ്ക്ക് 12ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തിച്ചേരണം.

അഞ്ച് രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് ക്രോസ് ചെയ്ത അപേക്ഷയോടൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതമാണ് അഭിമുഖത്തിന് എത്തേണ്ടത്. പ്രായപരിധി 40 വയസ്സ്.

വയസ്സ് തെളിയിക്കന്ന രേഖ ഹാജരാക്കണം.

2) പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന ഗവ.പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ നടക്കുന്ന ഡാറ്റാ എന്‍ട്രി, ഡി.ടി.പി എന്നീ കമ്പ്യൂട്ടര്‍ കോഴ്‌സുകളുടെ പരിശീലനത്തിനായി മാസ്റ്റര്‍ ട്രെയിനറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഏപ്രില്‍ ഒന്നിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ച നടത്തും.

ഏതെങ്കിലും വിഷയത്തില്‍ ബിരുദവും, പി ജി ഡി സി എയുമാണ് അടിസ്ഥാന യോഗ്യത.

വേര്‍ഡ് പ്രോസസിങ്, എം.എസ് വേര്‍ഡ്, സ്‌പ്രെഡ് ഷീറ്റ് പാക്കേജ്, ഡി.ടി.പി പേജ് മേക്കര്‍, ഐ. എസ്. എം എന്നിവയില്‍ പരിജ്ഞാനമുള്ളവരും അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവരുമായിരിക്കണം.

കമ്പ്യൂട്ടര്‍ കോഴ്‌സ് പരിശീലനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്കും എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു



Post a Comment

© Kerala job. All rights reserved. Developed by Jago Desain