കേരളത്തിലെ വിവിധ ജില്ലകളില്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്ന സര്‍ക്കാര്‍ ജോലികള്‍; പിഎസ്‌സി എഴുതാതെ അവസരം
അസാപ് കേരള
അസാപ് കേരളയുടെ വിവിധ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ജോലി നേടാന്‍ അവസരം. എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ നാല് ഒഴിവുകളാണുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും https://asapkerala.gov.in/careers സന്ദര്‍ശിക്കുക. ഏപ്രില്‍ 1ന് മുമ്പായി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ഗവ ഐഐടി
കൊട്ടാരക്കര ഗവ ഐ.ടി.ഐയില്‍ ഇലക്ട്രിഷ്യന്‍ ട്രേഡിലെ പരിശീലനാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനായി ഈഴവ/ബില്ല/തീയ്യ വിഭാഗത്തിനായി ഒരു താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്.
ബി.വോക്/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നിവയില്‍ അംഗീകാരമുള്ള സര്‍വകലാശാലയില്‍ നിന്നുള്ള ബി.ടെക് ബിരുദവും ഈ മേഖലയില്‍ ഒരുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നിവയില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും ഈ മേഖലയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍.ടി.സി./എന്‍.എ.സി. യും ഈ മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 29 രാവിലെ 11 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഇന്റര്‍വ്യൂവിനായി ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 9447905009,9946918632.
കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി
കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (സിവില്‍) തസ്തികയില്‍ തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ റീജിയണുകളിലേക്കും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (ഇലക്ട്രിക്കല്‍) തസ്തികയില്‍ തിരുവനന്തപുരം റീജിയണിലേക്കും കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 19 ന് വൈകുന്നേരം 4 മണിക്ക് മുന്‍പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.khrws.kerala.gov.in .
തൊഴില്‍ മേള
കേന്ദ്ര തൊഴില്‍ ഉദ്യോഗസ്ഥ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി / വര്‍ഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് വേണ്ടി ഏപ്രില്‍ 9 ന് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 8 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി https://forms.gle/p34foqbTpQEqjbET8 ഗൂഗിള്‍ ലിങ്കില്‍ നിര്‍ബന്ധമായും പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഏപ്രില്‍ 9 ന് രാവിലെ 10 മണിക്ക് തൈക്കാടുള്ള എസ്.സി / എസ്.ടി നാഷണല്‍ കരിയര്‍ സര്‍വീസ് സെന്ററില്‍ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് 'NATIONAL CAREER SERVICE CENTRE FOR SC/ST's Trivandrum' ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍ : 0471 – 2332113.