For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഡിജിറ്റല്‍ സര്‍വ്വെ ഹെൽപർ അവസരങ്ങൾ

My kerala jobs, job24s

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഡിജിറ്റല്‍ സര്‍വ്വെ ഹെൽപർ അവസരങ്ങൾ



വയനാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സര്‍വ്വെയും ഭൂരേഖയും വകുപ്പ് നടത്തുന്ന ഡിജിറ്റല്‍ സര്‍വ്വെ നടത്താന്‍ കോണ്‍ട്രാക്ട് ഹെല്‍പ്പര്‍ നിയമനം നടത്തുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 26, 27 തിയതികളില്‍ രാവിലെ 10 ന് കളക്ടറേറ്റിലെ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം

2) ഇടുക്കി: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2025-26 അദ്ധ്യയന വര്‍ഷം ഹയര്‍സെക്കന്ററി വിഭാഗത്തിലും, ഹൈസ്‌കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അദ്ധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഹയര്‍സെക്കന്ററി (തമിഴ് മീഡിയം) വിഭാഗത്തില്‍ ഇക്കണോമിക്സ്, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അദ്ധ്യാപക തസ്തികകളില്‍ ഓരോ ഒഴിവുകളും ഹൈസ്‌കൂള്‍ (തമിഴ് മീഡിയം) വിഭാഗത്തില്‍ തമിഴ്, ഡ്രോയിങ് ടീച്ചര്‍, മ്യൂസിക് ടീച്ചര്‍, മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (ആണ്‍) എന്നീ തസ്തികകളില്‍ ഓരോ ഒഴിവുകളുമാണ് ഉളളത്.

ബന്ധപ്പെട്ട തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ച്ചിരിക്കുന്ന യോഗ്യതകള്‍ ഉളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. എസ് സി/ എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന.

സ്ഥാപനത്തില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം തുടര്‍ച്ചയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. അപൂര്‍ണ്ണമായ അപേക്ഷകള്‍ പരിഗണിക്കില്ല.

നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ സഹിതം ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ്, പൈനാവ് പി.ഒ, ഇടുക്കി-685603 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം.

വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അദ്ധ്യാപകരെ നിയമിക്കുന്ന മുറയ്ക്ക് കരാര്‍ നിയമനം റദ്ദാക്കപ്പെടും. നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസിലും ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.

നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം.

അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി എപ്രില്‍ 4 ന് വൈകിട്ട് അഞ്ച്


Post a Comment

© Kerala job. All rights reserved. Developed by Jago Desain