അങ്കണ വാടികളിൽ വർക്കർ, ഹെൽപ്പർ അവസരങ്ങൾ
അങ്കണ വാടികളിൽ വർക്കർ, ഹെൽപ്പർ അവസരങ്ങൾ
കേരളത്തിൽ വിവിധ ജില്ലകളിലെ അങ്കണ വാടികളിൽ വർക്കർ, ഹെൽപ്പർ ജോലി നേടാൻ അവസരം, പത്താം ക്ലാസ്സ് തോറ്റവർക്കും ജയിച്ചവർക്കും ജോലി നേടാൻ ആവുന്നതാണ്, താല്പര്യം ഉള്ളവർ ചുവടെ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക.
1)അങ്കണവാടി ക്രഷ് വർക്കർ, ഹെൽപ്പർ നിയമനം
അഞ്ചൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ അലയമൺ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ ഉത്താംപള്ളി അങ്കണവാടിയിൽ ക്രഷ് വർക്കറെയും ഹെൽപ്പറേയും നിയമിക്കും.
യോഗ്യത: ക്രഷ് വർക്കർ -പ്ലസ് ടു/തത്തുല്യം, ഹെൽപ്പർ -പത്താം ക്ലാസ്/തത്തുല്യം. പ്രായപരിധി: 18-35. വാർഡിലെ വനിതകൾക്ക് അപേക്ഷിക്കാം. ഏപ്രിൽ ഏഴ് വൈകീട്ട് മൂന്ന് വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷ ഫോമിനും വിവരങ്ങൾക്കും അഞ്ചൽ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 9074172812.
2)അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ നിയമനം
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡ് (കരിക്കാട്) പരിധിയിലുള്ള യോഗ്യരായ വനിതകളിൽ നിന്നും അങ്കണവാടി കം ക്രഷ് വർക്കർ,
ഹെൽപ്പർ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ക്രഷ് വർക്കർ-പ്ലസ് ടു, ഹെൽപ്പർ-എസ് എസ് എൽ സി. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
മാർച്ച് 24 ന് വൈകിട്ട് അഞ്ചിന് മുമ്പായി വണ്ടൂർ അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ അപേക്ഷകൾ ലഭിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും വണ്ടൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ :0483 - 2840133
3)അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ നിയമനം
മലപ്പുറം : വണ്ടൂർ അഡീഷണൽ ഐ.സി.ഡി.എസ്, സെൻറർ നമ്പർ 56.
മലക്കലംകുന്ന് അങ്കണവാടിയിലേക്ക് ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് പരിധിയിലുള്ള യോഗ്യരായ വനിതകളിൽ നിന്ന് അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ക്രഷ് വർക്കർ-പ്ലസ് ടു, ഹെൽപ്പർ-എസ് എസ് എൽ സി. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
മാർച്ച് 24 ന് വൈകിട്ട് അഞ്ചിന് മുമ്പായി വണ്ടൂർ അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ അപേക്ഷകൾ ലഭിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും വണ്ടൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും