For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കാർഷിക വികസന ക്ഷേമ വകുപ്പിൽ അവസരങ്ങൾ.

Kerala jobs,

കാർഷിക വികസന ക്ഷേമ വകുപ്പിൽ അവസരങ്ങൾ.


കാർഷിക വികസന ക്ഷേമ വകുപ്പിൽ അവസരങ്ങൾ.



കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിൽ, കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്‌മെന്റ് ഏജൻസി (ആത്മ) പ്രോഗ്രാമിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ സ്റ്റേറ്റ് കോർഡിനേറ്റർ തസ്തികയിലെ ഒരു ഒഴിവിൽ അപേക്ഷ ക്ഷണിച്ചു.

പ്രതിഫലം പ്രതിമാസം 50,000 രൂപ.

കാലാവധി ഒരു വർഷം.

കാർഷിക വിജ്ഞാന വ്യാപനം, അഗ്രോണമി, ഹോർട്ടികൾച്ചർ, സോയിൽ സയൻസ്, കാർഷിക സാമ്പത്തികശാസ്ത്രം, ഫിഷറീസ്, മറ്റ് അനുബന്ധ മേഖലകളിലെ ഡോക്ടറേറ്റ് അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. ഡോക്ടറേറ്റ് ഡിഗ്രി ഉള്ളവർക്ക് കോർഡിനേഷൻ, ആസൂത്രണം എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും ബിരുദാനന്തര ബിരുദം ഉള്ളവർക്ക് 20 വർഷത്തെ പ്രവൃത്തി പരിചയവും വേണം.

സർക്കാർ മേഖലയിലെ സേവന പരിചയം അഭിലഷണീയം.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ സഹിതം മാർച്ച് 20 നകം ഡയറക്ടർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, വികാസ് ഭവൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ഇ-മെയിലേക്കും അപേക്ഷ സമർപ്പിക്കണം.

58 വയസിൽ താഴെ ഉള്ള അപേക്ഷകർക്ക് മുൻഗണന. യോഗ്യതയുള്ള ഉദ്യോഗാർത്ഥിയെ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും.


2) വയനാട്: തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യൂ വിഭാഗത്തിൽ ഓവർസീയർ ഗ്രേഡ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു.

ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുമായി മാർച്ച് 20 ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം

Post a Comment

© Kerala job. All rights reserved. Developed by Jago Desain