For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അവസരങ്ങൾ

Job

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ അവസരങ്ങൾ

 



കേന്ദ്ര സർക്കാർ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ ജോലി നേടാൻ അവസരം. UIIC പുതുതായി അപ്രന്റീസ് തസ്തികയിൽ റിക്രൂട്ട്‌മെൻ്റ് വിളിച്ചിട്ടുണ്ട്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 10

തസ്ത‌ിക & ഒഴിവ്

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിൽ അപ്രന്റീസ് റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകൾ 105. ഇന്ത്യയൊട്ടാകെ വിവിധ കേന്ദ്രങ്ങളിൽ നിയമനം നടക്കും.തമിഴ്‌നാട് 35, പുതുച്ചേരി 05, കർണാടക 30, കേരളം 25, ആന്ധ്രാപ്രദേശ് 05, തെലങ്കാന 05 എന്നിങ്ങനെയാണ് ഒഴിവുകൾ.എക്സ്‌പീരിയൻസ് ഇല്ലാത്തവർക്കും അവസരം; 83 ഒഴിവുകൾ.

പ്രായപരിധി

20 വയസ് മുതൽ 28 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

യോഗ്യത വിവരങ്ങൾ

ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.2021-2024 കാലയളവിൽ ഡിഗ്രി പൂർത്തിയാക്കിയവരായിരിക്കണം.


സ്റ്റൈപ്പന്റ് വിവരങ്ങൾ

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ സ്റ്റൈപ്പൻ്റായി 9000 രൂപ ലഭിക്കും.

അപേക്ഷ വിവരങ്ങൾ

താൽപര്യമുള്ള ഉദ്യോഗാർഥികൾ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയുക. അപേക്ഷ നൽകുന്നതിനായി ആദ്യം നാഷണൽ അപ്രന്റീസ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 

അപേക്ഷ ഫോം 

വിശദ വിവരങ്ങളും, അപേക്ഷ ലിങ്കും ചുവടെ നൽകുന്നു.

Post a Comment

© Kerala job. All rights reserved. Developed by Jago Desain