ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി അവസരങ്ങൾ
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ കിളിമാനൂര്‍ ടൗണ്‍ എക്‌സ്‌ചേഞ്ചിൽ മാര്‍ച്ച് 7ന് രാവിലെ 10.30ന് ഉദ്യോഗാർത്ഥികൾക്കായി അഭിമുഖം നടത്തും.
പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, മറ്റ് പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം. 40 വയസ്സാണ് പ്രായപരിധി.
കിളിമാനൂരിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനായി അവസരം ഒരുക്കുന്നത്.
ഒറ്റത്തവണയായി 250 രൂപ നൽകി രജിസ്റ്റര്‍ ചെയ്യുന്നവർക്ക് തിരുവനന്തപുരവും മറ്റു ജില്ല എംപ്ലോയബിലിറ്റി സെന്ററുകളും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങള്‍ / ജോബ്‌ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാം.
ഇതിനായുള്ള സോഫ്റ്റ് സ്‌കില്‍, കമ്പ്യൂട്ടര്‍ പരിശീലനം എന്നിവ എംപ്ലോയബിലിറ്റി സെന്ററില്‍ ലഭ്യമാക്കും.
2) കൊല്ലം: ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ കൊല്ലം ഡിവിഷന്‍ ഓഫീസ് പരിധിയില്‍ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും.
90 ദിവസം വരെയാണ് നിയമനം.
യോഗ്യത: ഐ.ടി.ഐ സിവില്‍. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
യോഗ്യത, പ്രവൃത്തിപരിചയം, വിലാസം, ഇമെയില്‍, മൊബൈല്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിവിഷന്‍, ആശ്രാമം, കൊല്ലം - 691002 വിലാസത്തിലോ , ഇമെയിലിലോ മാര്‍ച്ച് 14 വൈകീട്ട് അഞ്ചിനകം ലഭിക്കണം