ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ജോലി നേടാം; 97 ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ 21 വരെ
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി ആകെ 97 ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ വിളിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 21 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ജോലി ലഭിക്കുന്നവര്‍ക്ക് ഒന്നര ലക്ഷത്തിനടുത്ത് വരെ നിയമങ്ങള്‍ക്ക് വിധേയമായി ശമ്പളം ലഭിക്കും. താല്‍പര്യമുള്ളവര്‍ അവസാന തീയതിക്ക് കാത്തുനില്‍ക്കാതെ കഴിയുന്നതും ഉടന്‍തന്നെ അപേക്ഷകള്‍ നല്‍കാന്‍ ശ്രമിക്കുക.
തസ്തിക & ഒഴിവ്
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ റിക്രൂട്ട്മെന്റ്. ആകെ 97 ഒഴിവുകള്‍.
പ്രായപരിധി
30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 28.02.2025 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
യോഗ്യത
60 ശതമാനം മാര്‍ക്കോടെ കെമിസ്ട്രിയില്‍ എംഎസ്.സി യോഗ്യത വേണം. കൂടെ 2 വര്‍ഷത്തെ സമാന തസ്തികയിലുള്ള പ്രവൃത്തി പരിചയവും ആവശ്യമാണ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 രൂപ മുതല്‍ 1,40,000 രൂപ വരെ ശമ്പളായി ലഭിക്കും.
തെരഞ്ഞെടുപ്പ്
CBT എഴുത്ത് പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ശേഷം സര്‍ട്ടിഫിക്കറ്റ് പരിശോധനയും, മെഡിക്കല്‍ ചെക്കപ്പും ഉണ്ടാവും. ഏപ്രില്‍ മാസത്തില്‍ പരീക്ഷ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 600 രൂപ അപേക്ഷ ഫീസുണ്ട്. ഓണ്‍ലൈനായി അടയ്ക്കണം. എസ്.സി, എസ്.ടി, ഇഎസ്എം വിദ്യാര്‍ഥികള്‍ ഫീസടക്കേണ്ടതില്ല.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഐഒസിഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്മെന്റ് ലിങ്ക് സന്ദര്‍ശിച്ച് അപേക്ഷ നല്‍കുക. സംശയങ്ങള്‍ക്ക് വിശദമായ വിജ്ഞാപനം താഴെ നല്‍കുന്നു.
അപേക്ഷ: click
വിജ്ഞാപനം: click
website: click