കേരള സ്പേസ് പാർക്കിൽ മാനേജർ; അപേക്ഷ നാളെ അവസാനിക്കും; 87,000 രൂപ വരെ ശമ്പളം
കേരള സർക്കാരിന് കീഴിൽ കേരള സ്‌പേസ്പാർക്കിലേക്ക് ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് നാളെ കൂടി അപേക്ഷിക്കാം. കേരള സർക്കാരിന്റെ റിക്രൂട്ട്മെന്റ് ഏജൻസിയായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേനയാണ് നിയമനം നടക്കുന്നത്. ഡെപ്യൂട്ടി മാനേജർ തസ്തികയിൽ താൽക്കാലിക കരാർ നിയമനമാണ് നടക്കുക. താൽപര്യമുള്ളവർ യോഗ്യത വിവരങ്ങൾക്കനുസരിച്ച് മാർച്ച് 21ന് മുൻപായി ഒാൺലെെൻ അപേക്ഷ നൽകണം. വെബ്‌സൈറ്റ്: https://cmd.kerala.gov.in/recruitment/
തസ്തിക & ഒഴിവ്
കേരള സ്പേസ് പാർക്കിൽ (KSPACE) ഡെപ്യൂട്ടി മാനേജർ ഇലക്ട്രിക്കൽ- വകുപ്പിൽ റിക്രൂട്ട്‌മെന്റ്. താൽക്കാലിക കരാർ നിയമനമാണ് നടക്കുന്നത്.
പ്രായപരിധി
40 വയസ് വരെ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനാവും.
യോഗ്യത
ഇലക്ട്രിക്കൽ സ്ട്രീമിൽ ബിടെക് (ഒന്നാം ക്ലാസ് ബിരുദം) നേടിയിരിക്കണം.
ഏതെങ്കിലും അംഗീകൃത സ്ഥാപനങ്ങളിൽ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്‌സ് ഡിപ്പാർട്ട്‌മെന്റിൽ 5 വർഷത്തെ ജോലി പരിചയം വേണം. വിശദമായ യോഗ്യത വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 42,500 രൂപ മുതൽ 87,000 രൂപ വരെ ശമ്പളമായി ലഭിക്കും.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷയോ ഇന്റർവ്യൂവോ നടത്തിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക. ആളുകളെ എണ്ണത്തിന് അനുസരിച്ച് ഇതിൽ ഏത് രീതി വേണമെന്ന് കെ-സ്‌പേസ് തീരുമാനിക്കും.
അപേക്ഷ
ഉദ്യോഗാർഥികൾ കേരള സർക്കാർ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവപ്‌മെന്റ് (CMD) വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. മാർച്ച് 21 വരെയാണ് അവസരം. നാളെ വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. അപേക്ഷിക്കേണ്ട വിധം താഴെ നൽകുന്നു.
സിഎംഡി വെബ്‌സൈറ്റ് സന്ദർശിക്കുക
ഹോം പേജിൽ നിന്ന് റിക്രൂട്ട്‌മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.
രജിസ്‌ട്രേഷൻ പൂർത്തിയാക്കുക
അപേക്ഷ പൂരിപ്പിക്കുക.
അപേക്ഷ പൂർത്തിയാക്കി സബ്മിറ്റ് ചെയ്യുക.
അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നിങ്ങളെ ഇമെയിൽ മുഖേന അറിയിക്കും.
പുതിയ അപ്ഡേറ്റുകൾക്ക് കെ-സ്പേസ് വെബ്സെെറ്റ് നിരന്തരം സന്ദർശിക്കുക.
അപേക്ഷ: click
വിജ്ഞാപനം: click
Official website : click
deputy manager recruitment at Kerala Space Park apply before tomorrow the salary can be up to ₹87,000