For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 835 ഒഴിവുകള്‍; മാര്‍ച്ച് 25 വരെ അപേക്ഷിക്കാം

Job

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയില്‍ 835 ഒഴിവുകള്‍; മാര്‍ച്ച് 25 വരെ അപേക്ഷിക്കാം

 


സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ബിലാസ്പൂര്‍ ഡിവിഷനില്‍ 835 അപ്രന്റിസ് അവസരം. ഒരു വര്‍ഷത്തെ പരിശീലനം.  മാര്‍ച്ച് 25 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. വെബ്സൈറ്റ്: www.secr.indianrailways.gov.in

ട്രേഡുകളും ഒഴിവും: ഫിറ്റര്‍ (208), ഇലക്ട്രിഷ്യന്‍ (182), സി.ഒ.പി.എ (100), വയര്‍മാന്‍ (90), പെയിന്റര്‍ (45), കാര്‍പെന്റര്‍ (38), സ്റ്റെനോ-ഇംഗ്ലിഷ് (27), പ്ലംബര്‍ (25), സ്റ്റെനോ-ഹിന്ദി (19), വെല്‍ഡര്‍ (19), ഡ്രാഫ്റ്റ്സ്മാന്‍-സിവില്‍ (11), ഡീസല്‍ മെക്കാനിക് (8), ഇലക്ട്രോണിക് മെക്കാ നിക് (5), ടര്‍ണര്‍ (4), മെഷിനിസ്റ്റ് (4), എസ്.എം.ഡബ്ല്യു (4), കെമിക്കല്‍ ലബോറട്ടറി അസിസ്റ്റന്റ് (4), ഡിജിറ്റല്‍ ഫൊട്ടോഗ്രഫര്‍ (2).


യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡില്‍. ഐ.ടി.ഐ ജയം. പ്രായം (12.04.2024ന്): 15-24 വയസ്. (അര്‍ഹര്‍ക്ക് ഇളവ് ). യോഗ്യതാ പരീക്ഷയിലെ മാര്‍ക്ക് അടിസ്ഥാനമാക്കി നിയമനം.

റായ്ബറേലി  എയിംസില്‍ 160 ഡോക്ടര്‍മാര്‍

ഉത്തര്‍പ്രദേശ് റായ്ബറേലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (AIIMS) ല്‍ 160 സീനിയര്‍ റസിഡന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 

ഒരു വര്‍ഷ നിയമനം. മാര്‍ച്ച് 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.aiimsrbl.edu.in

ഒഴിവുള്ള വിഭാഗങ്ങള്‍: അനാട്ടമി,  അനസ്തീസിയ, ബയോകെമിസ്ട്രി, കാര്‍ഡിയോളജി, കമ്യൂണിറ്റി മെഡിസിന്‍, സി.ടി.വി.എസ്, ഡെന്റല്‍, ഡെര്‍മറ്റോളജി, എന്‍ഡോക്രൈനോളജി, ഇ.എന്‍.ടി, ഫൊറന്‍സിക് മെഡിസിന്‍, ഗ്യാസ്ട്രോ എന്‍ട്രോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഹോസ്പിറ്റല്‍ അഡ്മിനിസിട്രേഷന്‍, മെഡിക്കല്‍ ഓങ്കോളജി, മൈക്രോ ബയോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസര്‍ജറി, ന്യൂക്ലിയര്‍ മെഡിസിന്‍, ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി, ഓഫ്താല്‍മോളജി, ഓര്‍ത്തോപീഡിക്സ്, പതോളജി, പീഡിയാട്രിക്‌സ്, പീഡിയാട്രിക് സര്‍ജറി, ഫാര്‍മക്കോളജി, ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍, ഫിസിയോളജി, സൈക്യാട്രി, പള്‍മനറി മെഡിസിന്‍, റേഡിയോളജി, റേഡിയോതെറപ്പി, സര്‍ജിക്കല്‍ ഓങ്കോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ ആന്‍ഡ് ബ്ലഡ് ബാങ്ക്, യൂറോളജി. 

യോഗ്യത: എം.ഡി/എം.എസ്/ ഡി.എന്‍.ബി. പ്രായപരിധി: 45 വയസ്. ശമ്പളം: 67,700


Post a Comment

© Kerala job. All rights reserved. Developed by Jago Desain