ലക്ഷങ്ങള്‍ ശമ്പളത്തില്‍ എയര്‍പോര്‍ട്ടില്‍ ജോലി നേടാം; എക്‌സ്പീരിയന്‍സ് ഇല്ലാത്തവര്‍ക്കും അവസരം; 83 ഒഴിവുകള്‍
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് നിയമനങ്ങള്‍ നടത്തുന്നു. ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് ആകെ 83 ഒഴിവുകളാണുള്ളത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 18ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ്. ആകെ 83 ഒഴിവുകള്‍.
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഫയര്‍ സര്‍വീസ്) = 13
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഹ്യൂമന്‍ റിസോഴ്‌സ്) = 66
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഒഫീഷ്യല്‍ ലാംഗ്വേജ്) = 4
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 40,000 രൂപ മുതല്‍ 1,40,000 രൂപ വരെ ശമ്പളമായി ലഭിക്കും.
പ്രായപരിധി
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഫയര്‍ സര്‍വീസ്) = 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഹ്യൂമന്‍ റിസോഴ്‌സ്) = 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഒഫീഷ്യല്‍ ലാംഗ്വേജ്) = 27 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഫയര്‍ സര്‍വീസ്)
ടെക് ഫയര്‍ എഞ്ചിനീയറിങ്/ മെക്കാനിക്കല്‍/ ഓട്ടോമൊബൈല്‍ എന്നിവയിലേതിലെങ്കിലും എഞ്ചിനീയറിങ് ഡിഗ്രി. എക്‌സ്പീരിയന്‍സ് ആവശ്യമില്ല.
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഹ്യൂമന്‍ റിസോഴ്‌സ്)
എംബിഎ അല്ലെങ്കില്‍ തത്തുല്യം. HRM/ HRD/ PM&IRL/ Labour Welfare ല്‍ സ്‌പെഷ്യലൈസേഷന്‍. എക്‌സ്പീരിയന്‍സ് ആവശ്യമില്ല.
ജൂനിയര്‍ എക്‌സിക്യൂട്ടീവ് (ഒഫീഷ്യല്‍ ലാംഗ്വേജ്)
Post-Graduation in Hindi or in English with English or Hindi respectively as a Subject at Degree Level or Post-Graduation in any other subject with Hindi and English as compulsory / elective subject at Degree Level.
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, വനിതകള്‍ ഫീസടക്കേണ്ടതില്ല. മറ്റുള്ളവര്‍ 1000 രൂപ അപേക്ഷ ഫീസായി നല്‍കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. ശേഷം നല്‍കിയിരിക്കുന്ന മാതൃകയില്‍ മാര്‍ച്ച് 18ന് മുന്‍പായി അപേക്ഷ നല്‍കണം.
അപേക്ഷ: click
വിജ്ഞാപനം: click
വെബ്‌സൈറ്റ്: click