For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ബെംഗളൂരു മെട്രോയില്‍ ഓപ്പറേറ്റര്‍; 50 ഒഴിവുകളിലേക്ക് : യോഗ്യത പത്താം ക്ലാസ് മുതൽ

ബെംഗളൂരു മെട്രോയില്‍ ഓപ്പറേറ്റര്‍; 50 ഒഴിവുകളിലേക്ക് അപേക്ഷ ഏപ്രില്‍ 4 വരെ; 82,660 വരെ ശമ്പളം

ബെംഗളൂരു മെട്രോയില്‍ ഓപ്പറേറ്റര്‍; 50 ഒഴിവുകളിലേക്ക് അപേക്ഷ ഏപ്രില്‍ 4 വരെ; 82,660 വരെ ശമ്പളം



ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന് കീഴില്‍ ജോലി നേടാന്‍ അവസരം. പുതുതായി ട്രെയിന്‍ ഓപ്പറേറ്റര്‍ തസ്തികയിലാണ് ബിഎംആര്‍സിഎല്‍ (Bengaluru Mtero Rail Corporation Limited ) അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ആകെ 50 ഒഴിവുകളാണുള്ളത്. ഇന്ത്യയില്‍ എവിടെ നിന്നുള്ളവര്‍ക്കും അപേക്ഷ നല്‍കാനാവും. കരാര്‍ റിക്രൂട്ട്‌മെന്റാണ് നടക്കുക. ഏപ്രില്‍ 4ന് മുന്‍പായി അപേക്ഷ നല്‍കണം. 

തസ്തിക & ഒഴിവ്

ബിഎംആര്‍സിഎല്ലില്‍ ട്രെയിന്‍ ഓപ്പറേറ്റര്‍ റിക്രൂട്ട്‌മെന്റ്. അഞ്ച് വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ് നടക്കുക. ഇത് മികവിന് അനുസരിച്ച് നീട്ടാന്‍ സാധ്യതയുണ്ട്. 

പ്രായപരിധി

38 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 35,000 രൂപ മുതല്‍ 82,660 രൂപ വരെ ശമ്പളം ലഭിക്കും. 

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം. കൂടെ മൂന്ന് വര്‍ഷ ഡിപ്ലോമ (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് / ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്/ ടെലി കമ്മ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്
/ ഇലക്ട്രിക്കല്‍ പവര്‍ സിസ്റ്റംസ്/ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ് / മെക്കാനിക്കല്‍ എഞ്ചിനീയറിങ്).

ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

തെരഞ്ഞെടുപ്പ്

അപേക്ഷകരില്‍ യോഗ്യരായവരെ എഴുത്ത് പരീക്ഷക്ക് വിളിപ്പിക്കും, ശേഷം സ്‌കില്‍ ടെസ്റ്റും, ഇന്റര്‍വ്യൂവും, മെഡിക്കല്‍ ടെസ്റ്റും നടത്തിയാണ് തിരഞ്ഞെടുപ്പ്. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബിഎംആര്‍സി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍/ ജോബ് പേജ് തിരഞ്ഞെടുത്ത് ട്രെയിന്‍ ഓപ്പറേറ്റര്‍ വിജ്ഞാപനം കാണുക. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്. തന്നിരിക്കുന്ന മാതൃകയില്‍ ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കി ഹാര്‍ഡ്‌കോപ്പി സ്പീഡ് പോസ്റ്റ് മുഖേന ബിഎംആര്‍സിക്ക് അയക്കണം. 

ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 4 ആണ്. 

Official Website: www.bmrc.co.in

Bengaluru Mtero Rail Corporation Limited invited application for 50 train operator job post recruitment with salary upto 82660 apply till april 4

Post a Comment

© Kerala job. All rights reserved. Developed by Jago Desain