For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

മില്‍മയില്‍ ടെക്‌നീഷ്യന്‍: 24,000 രൂപ ശമ്പളം; ഇന്റര്‍വ്യൂ മാര്‍ച്ച് 15ന്

Job

മില്‍മയില്‍ ടെക്‌നീഷ്യന്‍: 24,000 രൂപ ശമ്പളം; ഇന്റര്‍വ്യൂ മാര്‍ച്ച് 15ന്

  


മില്‍മക്ക് കീഴില്‍ തിരുവനന്തപുരത്ത് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 റിക്രൂട്ട്‌മെന്റ്. ബോയിലര്‍, ഇലക്ട്രീഷ്യന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 14ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ടെത്തി പങ്കെടുക്കുക. 


തസ്തിക & ഒഴിവ്

മില്‍മ- തിരുവനന്തപുരം ഡയറിയിലേക്ക് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 റിക്രൂട്ട്‌മെന്റ്. ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ഇലക്ട്രീഷ്യന്‍), ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ബോയിലര്‍) നിയമനം. കരാര്‍ അടിസ്ഥാനത്തില്‍ 1 വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനമാണ് നടക്കുക. ഇത് മൂന്ന് വര്‍ഷം വരെ നീട്ടാനും സാധ്യതയുണ്ട്. 

ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ഇലക്ട്രീഷ്യന്‍) = 02

ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ബോയിലര്‍) = 01

ഇന്റര്‍വ്യൂ സ്ഥലം: തിരുവനന്തപുരം ഡയറി, അമ്പലത്തറി

 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 24,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. 

പ്രായപരിധി

40 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2025 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 


യോഗ്യത

ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ഇലക്ട്രീഷ്യന്‍) 

ഐടി ഐ (ഇലക്ട്രീഷ്യന്‍ ട്രേഡില്‍) NCVT സര്‍ട്ടിഫിക്കറ്റ്. കേരള സര്‍ക്കാരിന് കീഴില്‍ വയര്‍മാന്‍ ലൈസന്‍സ് അനിവാര്യം. ബന്ധപ്പെട്ട മേഖലയില്‍ RIC വഴിയുള്ള ഒരു വര്‍ഷത്തെ അപ്രന്റീസ് സര്‍ട്ടിഫിക്കറ്റും, രണ്ട് വര്‍ഷത്തെ പരിചയവും വേണം. 

ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ബോയിലര്‍)

ഫിറ്റര്‍ ട്രേഡില്‍ ഐടി ഐ സര്‍ട്ടിഫിക്കറ്റ്. ഫാക്ടറി & ബോയിലര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള സെക്കന്റ് ക്ലാസ് ബോയിലര്‍ സര്‍ട്ടിഫിക്കറ്റ്. ബോയിലര്‍ അറ്റന്‍ഡന്റ് സര്‍ട്ടിഫിക്കറ്റ് അനിവാര്യം. 

ബന്ധപ്പെട്ട ഫീല്‍ഡില്‍ RIC വഴി ഒരു വര്‍ഷത്തെ അപ്രന്റീസ് സര്‍ട്ടിഫിക്കറ്റ്. രണ്ട് വര്‍ഷത്തെ പരിചയം. 


ഇന്റര്‍വ്യൂ

ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ഇലക്ട്രീഷ്യന്‍), ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ബോയിലര്‍) ജോലിക്കായുള്ള ഇന്റര്‍വ്യൂ മാര്‍ച്ച് 14ന് രാവിലെ 10 മണിക്ക് നടക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി തിരുവനന്തപുരം അമ്പലത്തറിയിലുള്ള, മില്‍മ ഡയറിയില്‍ എത്തിച്ചേരുക. 

വിജ്ഞാപനം: click

Post a Comment

© Kerala job. All rights reserved. Developed by Jago Desain