കൊച്ചി നേവല്‍ ഷിപ്പ്‌യാര്‍ഡില്‍ 240 ഒഴിവുകള്‍; മാര്‍ച്ച് 25 വരെ അപേക്ഷിക്കാം; ഈ യോഗ്യതയുള്ളവരാണോ?
കൊച്ചി നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡിലും, നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലും അപ്രന്റീസ്ഷിപ്പ് പരിശീലനം നേടാം. വവിവിധ ട്രേഡുകളിലായി ആകെ 240 ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ദേശീയ അപ്രന്റീസ് ആക്ടിന്റെ മാനദണ്ഡപ്രകാരമാണ് നിയമനങ്ങള്‍. പരിശീലന കാലയളവില്‍ സ്റ്റൈപ്പന്റിന് അര്‍ഹതയുണ്ടായിരിക്കും.
ട്രേഡുകള്‍
ഓപറേഷന്‍ ഓഫ് പ്രോഗ്രാമിങ് അസിസ്റ്റന്റ്- 14
ഇലക്ട്രീഷ്യന്‍ - 26
ഇലക്ട്രോണിക് മെക്കാനിക് - 15
ഫിറ്റര്‍ - 33
മെഷീനിസ്റ്റ് - 9
മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍) - 8
മെക്കാനിക് - റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിങ് - 6
ടര്‍ണര്‍ - 8
വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രിക്) - 15
ഇന്‍സ്ട്രുമെന്റ് മെക്കാനിക് - 12
ഫൗണ്ടറിമാന്‍ - 1
ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ - 17
ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ - 3
മെക്കാനിക് - 2
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് - 7
ഇലക്ട്രോപ്ലേറ്റര്‍ - 3
പ്ലംബര്‍- 4
മെക്കാനിക് ഡീസല്‍- 25
ടെയിലര്‍ (ജനറല്‍)- 3
മെക്കാനിക് (റേഡിയോ ആന്റ് റഡാര്‍ എയര്‍ക്രാഫ്റ്റ്- 4
പെയിന്റര്‍ (ജനറല്‍) - 8
ഷിപ്പ്‌റൈറ്റ് (വുഡ്) - 17
യോഗ്യത
പത്താം ക്ലാസ് വിജയം (50 ശതമാനം മാര്‍ക്കില്‍ കുറയാതെ) അല്ലെങ്കില്‍ തത്തുല്യം. കൂടെ ബന്ധപ്പെട്ട ട്രേഡില്‍ 65 ശതമാനം മാര്‍ക്കോടെ അംഗീകൃത ഐടി ഐ സര്‍ട്ടിഫിക്കറ്റ് (നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അത്).
14 വയസ് കഴിഞ്ഞവരായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല.
അപേക്ഷ
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കുന്നതിനുമായി കൊച്ചി നേവല്‍ റിപ്പയര്‍ യാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അല്ലെങ്കില്‍ ചുവടെ നല്‍കിയ വെബ്‌സൈറ്റ് വഴി അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്യുക. ശേഷം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളും, അറ്റസ്റ്റഡ് കോപ്പികളും സഹിതം തപാല്‍ മുഖേന മാര്‍ച്ച് 25ന് മുന്‍പായി അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 287 4356 എന്ന നമ്പറില്‍ വിളിക്കാം.
അപേക്ഷ: click
