പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി മെഗാ തൊഴില്‍ മേള; പ്രയുക്തി 2025, മാര്‍ച്ച് 7ന്
ഇടുക്കി ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും, കട്ടപ്പന ഗവണ്‍മെന്റ് കോളജുമായി സഹകരിച്ച് മെഗാ തൊഴില്‍മേള നടത്തുന്നു. മാര്‍ച്ച് 7നാണ് പ്രയുക്തി 2025 ജോബ് ഫെസ്റ്റ് നടക്കുന്നത്. ലുലു ഗ്രൂപ്പ് ഉള്‍പ്പെടെ വിവിധ കമ്പനികള്‍ മേളയുടെ ഭാഗമാവും. കട്ടപ്പന ഗവണ്‍മെന്റ് കോളജ് കെട്ടിടത്തില്‍ വെച്ച് നടക്കുന്ന മേളയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം.
ഫിനാന്‍സ്, സര്‍വീസ്, ടെക്‌നിക്കല്‍, ഹോസ്പിറ്റാലിറ്റി, ബിസിനസ് മേഖലകളില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഏകദേശം ആയിരത്തിലധികം ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ നടക്കുക.
18നും 50നും ഇടിയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മേളയുടെ ഭാഗമാവാം.
മാര്‍ച്ച് 7ന് നേരിട്ട് സ്‌പോട്ട് രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഭിമുഖ സമയത്ത് ബയോഡാറ്റ കൊണ്ടുവരണം. സമയം 9.30- 4.00 മണിവരെ.
രജിസ്റ്റര്‍ ചെയ്യുന്നതിനായി deeidk.emp.ibr@gmail.comഎന്ന മെയില്‍ ഐഡിയിലേക്ക് Hi അയക്കുക. മേളയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നിങ്ങള്‍ക്ക് മറുപടിയായി ലഭിക്കും.
ജോബ് ഫെസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 04868272262, 6282265993 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
മെഡിക്കല്‍ കോളജില്‍ നിയമനം
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ബേണ്‍സ് യൂണിറ്റിലെ പ്രോജക്റ്റിനുവേണ്ടി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളുണ്ട്. ജനറല്‍ സര്‍ജറിയില്‍ എം.എസ് അല്ലെങ്കില്‍ ഡിഎന്‍ബി അല്ലെങ്കില്‍ സ്ഥിര രജിസ്ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ആണ് യോഗ്യത. പ്രതിമാസ വേതനം 50,000 രൂപ. കരാര്‍ കാലാവധി ഒരു വര്‍ഷമാണ്. യോഗ്യതയുള്ളവര്‍ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 17ന് ഉച്ചയ്ക്ക് മൂന്നിന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ഹാജരാകണം