For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ക്ലീൻ കേരളയിൽ എക്സിക്യൂട്ടീവ്, പ്ലാന്റ് സൂപ്പർവൈസർ അവസരങ്ങൾ; അഭിമുഖം 15 ന്

Job


ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ തിരുവനന്തപുരം ഹെഡ് ഒാഫിസിൽ പ്രോജക്ട് എക്സിക്യൂട്ടീവ് ആൻഡ് ഇ-വേസ്റ്റ് സിസ്റ്റം ഡവലപ്മെന്റ് തസ്തികയിൽ കരാർ നിയമനം. ഇന്റർവ്യൂ മാർച്ച് 15 ന്.

∙ പത്തനംതിട്ട കുന്നന്താനത്തെ റീസൈക്ലിങ് പ്ലാന്റിൽ പ്ലാന്റ് സൂപ്പർവൈസറുടെ കരാർ നിയമനം. ഇന്റർവ്യൂ മാർച്ച് 15 ന്.

∙ മലപ്പുറം, വയനാട് ഒാഫിസുകളിൽ അക്കൗണ്ട്സ് അസിസ്റ്റന്റ്ിന്റെ ഒാരോ ഒഴിവു വീതം. ദിവസ വേതന നിയമനം. ഇന്റർവ്യൂ മാർച്ച് 15 ന്.

യോഗ്യത സംബന്ധിച്ച വിശദ വിവരങ്ങൾക്ക് www.cleankeralacompany.com 


വിവിധ സർവകലാശാലകളിലെ 21 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. കരാർ/താൽക്കാലിക നിയമനം. ഉടനെ അപേക്ഷിക്കുക.

കുസാറ്റ്

കൊച്ചിൻ യൂണിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ വിവിധ വകുപ്പുകളിലായി സ്റ്റോർ കീപ്പർ, ടെക്നിഷ്യൻ ഗ്രേഡ് I, ഗ്രേഡ് II, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് I തസ്തികകളിലായി 16ഒഴിവ്. സ്റ്റോർ കീപ്പർ തസ്തികയിലേക്ക് മാർച്ച് 29 വരെയും മറ്റു തസ്തികകളിലേക്ക് മാർച്ച് 25 വരെയും അപേക്ഷിക്കാം.


ഒഴിവുള്ള വകുപ്പുകൾ: പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി, അപ്ലൈഡ് കെമിസ്ട്രി, സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്ങ്.

∙കൊച്ചിൻ യൂണിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ മെഡിക്കൽ സെന്ററിൽ യൂണിവേഴ്സിറ്റി മെഡിക്കൽ ഓഫിസറുടെ ഒരു ഒഴിവ്. കരാർ നിയമനം. മാർച്ച് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: എംബിബിഎസ്/ടിസിഎംസി റജിസ്ട്രേഷൻ, ഒരു വർഷ പരിചയം. ശമ്പളം: 75,000.

www.cusat.ac.in

കാർഷിക

കേരള കാർഷിക സർവകലാശാലയുടെ ഓടക്കാലി, അരോമാറ്റിക് ആൻഡ് മെഡിസിനൽ പ്ലാന്റ്സ് റിസർച് സ്റ്റേഷനിൽ സ്കിൽഡ് വർക്കേർസ് ഒഴിവ്. കരാർ നിയമനം. മാർച്ച് 14 വരെ അപേക്ഷിക്കാം. അഭിമുഖം മാർച്ച് 14നു 11.30ന്. www.kau.in

∙കേരള കാർഷിക സർവകലാശാലയുടെ ഓടക്കാലി, അരോമാറ്റിക് ആൻഡ് മെഡിസിനൽ പ്ലാന്റ്സ് റിസർച് സ്റ്റേഷനിൽ അസിസ്റ്റന്റ് പ്രഫസറുടെ ഒരൊഴിവ്. . മാർച്ച് 24 വരെ അപേക്ഷിക്കാം. യോഗ്യത: ബയോകെമിസ്ട്രിയിൽ പിജി, നെറ്റ്.

www.kau.in

ഹെൽത്ത്

തൃശൂരിലെ കേരള യൂണിവേഴ്സിറ്റി ഒാഫ് ഹെൽത്ത് സയൻസസിൽ പ്രോഗ്രാമറുടെ 2 ഒഴിവ്. കരാർ നിയമനം. യോഗ്യത: ബിടെക് കംപ്യൂട്ടർ സയൻസ്/എംസിഎ, ഒരു വർഷ പിഎച്ച്പി, ജാവ ആൻഡ് ജാവാസ്ക്രിപ്റ്റ്. ശമ്പളം: 30,000. അഭിമുഖം മാർച്ച് 12 ന്.

www.kuhs.ac.in



Post a Comment

© Kerala job. All rights reserved. Developed by Jago Desain