For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഐടിബിപിയില്‍ ജിഡി കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്; 133 ഒഴിവുകളിലേക്ക് അപേക്ഷ 25 വരെ

Kerala

ഐടിബിപിയില്‍ ജിഡി കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ്; 133 ഒഴിവുകളിലേക്ക് അപേക്ഷ 25 വരെ

  


ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസിലേക്ക് കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി റിക്രൂട്ട്‌മെന്റ് നടക്കുന്നു. കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച ഉദ്യോഗാര്‍ഥികള്‍ക്കായി 133 ഒഴിവുകളാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാനാവും. താല്‍ക്കാലിക റിക്രൂട്ട്‌മെന്റിനാണ് വിജ്ഞാപനമെത്തിയത്. ഇത് പിന്നീട് സ്ഥിരപ്പെടുത്താന്‍ സാധ്യതയുണ്ട്. അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 2.

തസ്തിക & ഒഴിവ്

ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലിസില്‍ കോണ്‍സ്റ്റബിള്‍ (ജനറല്‍ ഡ്യൂട്ടി) ഗ്രൂപ്പ് സി സ്‌പോര്‍ട്‌സ് ക്വാട്ട റിക്രൂട്ട്‌മെന്റ്. ആകെ 133 ഒഴിവുകള്‍. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 21,700 രൂപ മുതല്‍ 69,100 രൂപ വരെ ശമ്പളമായി ലഭിക്കും.

പ്രായപരിധി

18 വയസ് മുതല്‍ 33 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി തുടങ്ങിയ സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം.

ഒളിംപിക് ഗെയിംസ് / സമ്മര്‍/ വിന്റര്‍, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ/ വേള്‍ഡ്കപ്പ്, ഏഷ്യന്‍ ഗെയിംസ്/ കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്/ കപ്പ്/ കോമണ്‍വെല്‍ത്ത് ഗെയിംസ്, യൂത്ത് ഒളിംപിക് ഗെയിംസ്, യൂത്ത്/ ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍, ഷിപ്പ്& യൂത്ത് /ജൂനിയര്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ്, സാഫ് ഗെയിംസ്, നാഷണല്‍ ഗെയിംസ്, സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്, യൂത്ത്/ ജൂനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ പങ്കെടുത്തവരായിരിക്കണം.

പുരുഷന്‍മാര്‍ക്ക് 170 സെ.മീ ഉയരവും, 80 സെ.മീ നെഞ്ചളവും ആവശ്യമാണ്. സ്ത്രീകള്‍ക്ക് 157 സെ.മീ ഉയരം വേണം.


അപേക്ഷ ഫീസ്

ജനറല്‍ , ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ 100 രൂപ അപേക്ഷ ഫീസായി നല്‍കണം. വനിതകള്‍, എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് ഫീസില്ല.

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ ഐടിബിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് വിന്‍ഡോയില്‍ ജിഡി കോണ്‍സ്റ്റബിള്‍ സ്‌പോര്‍ട്‌സ് ക്വാട്ട തിരഞ്ഞെടുക്കുക. ശേഷം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അപേക്ഷ നല്‍കുക. ജിഡി കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്കുള്ള വിശദമായ വിജ്ഞാപനം താഴെ നല്‍കുന്നു. സംശയങ്ങള്‍ അത് വായിച്ച് മനസിലാക്കുക. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി മാര്‍ച്ച് 25.

അപേക്ഷ: click 

വിജ്ഞാപനം: click

Official Website: Click 

The Indo-Tibetan Border Police (ITBP) is conducting recruitment for Constable (General Duty), sports quota positions. Total of 133 vacancies are available for both men and women


Post a Comment

© Kerala job. All rights reserved. Developed by Jago Desain