For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ഇന്റർവ്യൂ വഴി വൺ സ്റ്റോപ്പ് സെന്ററിൽ അവസരങ്ങൾ

Kerala job

ഇന്റർവ്യൂ വഴി വൺ സ്റ്റോപ്പ് സെന്ററിൽ അവസരങ്ങൾ


കാസർകോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് ഒരു വര്‍ഷത്തേക്ക് സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍, കേസ് വര്‍ക്കര്‍ എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം വനിതാ സംരക്ഷണ ഓഫീസില്‍ ഫെബ്രുവരി 12 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷകര്‍ 25-40 ഇടയില്‍ പ്രായപരിധിയിലുള്ള സ്ത്രീകളായിരിക്കണം

സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ യോഗ്യത നിയമ ബിരുദം, സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റര്‍ ബിരുദം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ സര്‍ക്കാര്‍, എന്‍.ജി.ഒ നടത്തുന്ന പ്രൊജക്ടുകളില്‍ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം.

കൗണ്‍സിലിംഗ് രംഗത്ത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

കേസ് വര്‍ക്കര്‍ യോഗ്യത നിയമ ബിരുദം, സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റര്‍ ബിരുദം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നത് സംബന്ധിച്ച മേഖലകളില്‍ സര്‍ക്കാര്‍, എന്‍.ജി.ഒ നടത്തുന്ന പ്രൊജക്ടുകളില്‍ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയം.

പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം 


Post a Comment

© Kerala job. All rights reserved. Developed by Jago Desain