For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

ക്ഷീര കർഷക ക്ഷേമനിധിയുടെ ക്ഷീര ജാലകം പ്രമോട്ടർ അവസരങ്ങൾ

Kerala jobs

ക്ഷീര കർഷക ക്ഷേമനിധിയുടെ ക്ഷീര ജാലകം പ്രമോട്ടർ അവസരങ്ങൾ 


ക്ഷീര കർഷക ക്ഷേമനിധിയുടെ എറണാകുളം ജില്ലാ നോഡൽ ഓഫീസിലേക്ക് ക്ഷീര ജാലകം പ്രമോട്ടർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എറണാകുളം ജില്ലാ നിവാസികളായ ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. 


പ്രതിദിന വേതനം - 755/- രൂപ (കൺസോളിഡേറ്റഡ്) ആണ്.

ഹയർ സെക്കണ്ടറി/ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുവാനുള്ള അറിവ് എന്നിവയാണ് യോഗ്യത. പ്രായപരിധി - 18 - 40 വയസ്സ്.

ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ ഉൾപ്പെടെ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും തിരിച്ചറിയൽ കാർഡ്, യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 28 ന് വൈകിട്ട് 5 മുൻപായി നേരിട്ടോ, തപാൽ മുഖേനയോ ജില്ലാ നോഡൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.


അപേക്ഷ വിലാസം - ജില്ലാ നോഡൽ ഓഫീസർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, ക്ഷീരവികസന വകുപ്പ്, സിവിൽ സ്റ്റേഷൻ (അഞ്ചാം നില), കാക്കനാട്, എറണാകുളം-682030

കൂടുതൽ വിവരങ്ങൾക്ക് ഫോൺ-0484-2425603

Post a Comment

© Kerala job. All rights reserved. Developed by Jago Desain