കോട്ടയം ജില്ല എംപ്ലോയബിലിറ്റി സെന്ററും, മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് ഫെബ്രുവരി 22ന് മെഗാ ജോബ്‌ഫെയര്‍ നടത്തുന്നു. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാനാവും. കേരളത്തിലെ മുന്‍നിര കമ്പനികള്‍ ജോബ്‌ഫെയറിന്റെ ഭാഗമാവും. നാട്ടില്‍ തന്നെ നല്ലൊരു ജോലി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈയവസരം ഉപയോഗിക്കുക.
കമ്പനികള്‍
അമൃത ഹോസ്പിറ്റല്‍, കോട്ടാറം ബേക്കേഴ്‌സ്, മുത്തൂറ്റ് മൈക്രോഫിന്‍, കോട്ട്‌സ് പോളിമര്‍ ഇന്‍ഡസ്ട്രീസ്, തുടങ്ങിയ കമ്പനികള്‍ മേളയുടെ ഭാഗമാവും.
ഒഴിവുകള്‍
കെയര്‍ അസിസ്റ്റന്റ്, പിഎംഎസ് അസിസ്റ്റന്റ്, ഒടി അറ്റന്‍ഡന്റ്, ഫിസിഷ്യന്‍ അസിസ്റ്റന്റ്, ഷോപ്പ് ഇന്‍ചാര്‍ജ്, സെയില്‍സ് കം സര്‍വീസ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ്, ജൂസ് മാസ്റ്റര്‍, റിലേഷന്‍ഷിപ്പ് ഓഫീസര്‍, ഫീല്‍ഡ് ഓഫീസര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് തുടങ്ങിയ തസ്തികകളിലാണ് നിയമനം.
യോഗ്യത
18 മുതല്‍ 35 വയസ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരുപോലെ അവസരം.
എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ഐടി ഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും, യാതൊരു യോഗ്യതയുമില്ലാത്തവര്‍ക്കും ജോലിക്കായി ശ്രമിക്കാം.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ/ റെസ്യൂമേ mcckottayam@gmail.com എന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്യുക. ഫെബ്രുവരി 22ന് രാവിലെ 10 മണിക്ക് മേള തുടങ്ങും.
സ്ഥലം: യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ് ബ്യൂറോ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, കോട്ടയം.
രജിസ്‌ട്രേഷന്‍ ഫോം: Click