For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

കേരള നോളജ് ഇക്കോണമി മിഷന് കീഴില്‍ മെഗാ തൊഴില്‍മേള; ഏത് യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം

Kerala job

കേരള നോളജ് ഇക്കോണമി മിഷന് കീഴില്‍ മെഗാ തൊഴില്‍മേള; ഏത് യോഗ്യതയുള്ളവര്‍ക്കും പങ്കെടുക്കാം

കേരള നോളജ് ഇക്കോണമി മിഷന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തില്‍ മെഗാ തൊഴില്‍മേള നടക്കുന്നു. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിവെച്ച് ഫെബ്രുവരി 17, 18 തീയതികളിലായാണ് പ്രത്യേക തൊഴില്‍ മേള നടക്കുന്നത്. 
കേരളത്തിനകത്തും പുറത്തുമായുള്ള 35ഓളം പ്രമുഖ സ്ഥാപനങ്ങളാണ് തൊഴിലവസരങ്ങള്‍ ഒരുക്കുന്നത്. 

പാലക്കാട് കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയുടെയും അട്ടപ്പാടി പട്ടികവര്‍ഗ്ഗ സ്പെഷ്യല്‍ പ്രോജക്ടിന്റെയും ഭാഗമായുംകേരള നോളജ് ഇക്കോണമി മിഷന്റെ ഗോത്ര വര്‍ഗ തൊഴിലന്വേഷകര്‍ക്കായുള്ള ഒപ്പറ പദ്ധതിയുടെ ഭാഗമായുമാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്. 

യോഗ്യത

ബിടെക്, ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ, പ്ലസ് ടു തുടങ്ങിയ വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. തൊഴില്‍ പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും അവസരങ്ങള്‍ ഒരുക്കിയിരിക്കുന്നു. 

2,666 ഇന്റേണ്‍ഷിപ്പ്, അപ്രന്റിസ്ഷിപ്പ് അവസരങ്ങളും ഉണ്ടായിരിക്കും. പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍മേളയില്‍ മുന്‍ഗണനയുണ്ട്. എല്ലാ വിഭാഗക്കാര്‍ക്കും പങ്കെടുക്കാനാവും. 

നോളെജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആയ ഡി.ഡബ്ല്യു.എം.എസില്‍ തൊഴില്‍ അന്വേഷകര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സംവിധാനം ഉണ്ടായിരിക്കും. 

സ്ഥലം/ സമയം 

അട്ടപ്പാടി ഏരിയസ് പോളിടെക്നിക് കോളേജില്‍ വെച്ച് നടക്കുന്ന തൊഴില്‍ മേളയില്‍ ാവിലെ 10 മണി മുതല്‍ വൈകിട്ട് 4 മണിവരെ തൊഴില്‍ മേളയില്‍ പങ്കെടുക്കാം. 

വിശദവിവരങ്ങള്‍ക്ക് 9746132649, 8136828455 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം


Post a Comment

© Kerala job. All rights reserved. Developed by Jago Desain