For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പാലക്കാട് ലുലുവില്‍ ജോലിയവസരം; അപേക്ഷ ലിങ്ക്ഡ് ഇന്‍ വഴി; കൂടുതലറിയാം

Lulu job

 പാലക്കാട് ലുലുവില്‍ ജോലിയവസരം; അപേക്ഷ ലിങ്ക്ഡ് ഇന്‍ വഴി; കൂടുതലറിയാം


ലുലു ഗ്രൂപ്പിന് കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ അവസരം. പാലക്കാടുള്ള പുതിയ മാളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. എക്സിക്യൂട്ടീവ് ഷെഫ് തസ്തികയിലാണ് നിയമനം.  ലുലു ഗ്രൂപ്പിന്റെ ലിങ്ക്ഡ്ഇന്‍ വഴി നിങ്ങള്‍ക്ക് അപേക്ഷ നല്‍കാം. 

തസ്തിക 

എക്‌സിക്യൂട്ടീവ് ഷെഫ് തസ്തികയിലാണ് പുതിയ നിയമനം. രുചികരമായ ഭക്ഷണങ്ങള്‍ വലിയ അളവില്‍ പാചകം ചെയ്യാന്‍ കഴിവുള്ളവര്‍ക്കാണ് അവസരം

യോഗ്യത

ഉദ്യോഗാര്‍ഥികള്‍ക്ക് ശക്തമായ നേതൃപാടവവും, ടീം മാനേജ്‌മെന്റ് കഴിവും ഉണ്ടായിരിക്കണം. വിവിധ ഭക്ഷണരീതികളില്‍ ഭക്ഷണം തയ്യാറാക്കുന്നതില്‍ വൈദഗ്ദ്ധ്യം, ഭക്ഷ്യ സുരക്ഷയെയും ശുചിത്വ മാനദണ്ഡങ്ങളെയും കുറിച്ചുള്ള അറിവ്, ബന്ധപ്പെട്ട മേഖലയിലെ പ്രവര്‍ത്തന പരിചയവും വേണം. 

അടുക്കളയുടെ പ്രവര്‍ത്തനങ്ങള്‍, മെനു രൂപീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടി വരും. ഉയര്‍ന്ന ഭക്ഷണ നിലവാരവും സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതും ഉറപ്പാക്കുക, ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ജീവനക്കാരെ നയിക്കുക, ഇന്‍വെന്ററി, ബജറ്റിംഗ്, ചെലവ് നിയന്ത്രണം എന്നിവ കൈകാര്യം ചെയ്യുക, പാചകക്കുറിപ്പുകള്‍ നവീകരിക്കുകയും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയും ജോലിയുടെ ഉത്തരവാദിത്തമാണ്

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ലുലു ഗ്രൂപ്പിന്റെ ലിങ്ക്ഡ് ഇന്‍ പ്രൊഫൈല്‍ സന്ദര്‍ശിച്ച് നേരിട്ട് അപേക്ഷിക്കാം. 

ലിങ്ക്: Click 

Post a Comment

© Kerala job. All rights reserved. Developed by Jago Desain