For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

വിവിധ അംഗനവാടികളിലായി നിരവധി അവസരങ്ങൾ.

Kerala jobs

വിവിധ അംഗനവാടികളിലായി നിരവധി അവസരങ്ങൾ.

ആലപ്പുഴ: കഞ്ഞിക്കുഴി അഡിഷണല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയില്‍ ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ സ്ഥിരതാമസമുള്ള വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി: 18 നും (2025 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍) 46 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് പ്രായത്തില്‍ നിയമാനുസൃത ഇളവ് ലഭിക്കും.

യോഗ്യത വിവരങ്ങൾ :

വര്‍ക്കര്‍: എസ്.എസ്.എല്‍.സി. പാസ്സായിരിക്കണം.

ഹെല്‍പ്പര്‍: പത്താം ക്ലാസ്സ് പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമായിരിക്കണം.


അപേക്ഷിക്കേണ്ട വിധം:

അപേക്ഷയോടൊപ്പം ജനന തീയതി, വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത, സ്ഥിര താമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഹാജരാക്കണം. അപേക്ഷാ ഫോമിന്റെ മാതൃക ചേര്‍ത്തല പ്രൈവറ്റ് ബസ് സ്റ്റാന്റിന് വടക്കുവശം ഗാന്ധി ബസാര്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കഞ്ഞിക്കുഴി അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസ്, ചേര്‍ത്തല മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ലഭ്യമാണ്. അവസാന തീയതി ഫെബ്രുവരി 25 വൈകുന്നേരം 4 മണി. ഫോണ്‍: 0478-2810043.

1)  എറണാകുളം

അങ്കണവാടി വർക്കർമാരെ നിയമിക്കുന്നു അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള കാലടി പഞ്ചായത്തിലെ അങ്കണവാടി വർക്കർമാരുടെ ഭാവിയിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു.

പ്രായ പരിധി: 18-നും 46 വയസിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കാലടി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.

യോഗ്യത: എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത..

അപേക്ഷിക്കേണ്ട വിധം:

അപേക്ഷകൾ ഫ്രെബ്രുവരി 25 വൈകിട്ട് അഞ്ച് വരെ അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് നിന്നും ലഭിക്കുന്നതാണ്

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0484 2459255, 9288194914.

2) കൊല്ലം ജില്ല

അഞ്ചല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ നിയമന സാധ്യതകള്‍ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലും കരുവാളൂര്‍ ഗ്രാമപഞ്ചായത്തിലും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്നവയാണ് വിശദാംശങ്ങള്‍.

കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് കുളത്തൂപ്പുഴയിലെ അങ്കണവാടി കേന്ദ്രങ്ങളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷിക്കാവുന്നതാണ്.

യോഗ്യത വിവരങ്ങൾ :

വര്‍ക്കര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം.

ഹെല്‍പ്പര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസാകാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി: 2025 ജനുവരി 1-ന് 18-46 വയസ്സ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

അവസാന തീയതി: 2025 ഫെബ്രുവരി 15 വൈകിട്ട് 5 മണി.

അപേക്ഷ ലഭ്യമാകുന്ന സ്ഥലം: അഞ്ചല്‍ അഡീഷണല്‍ ഐ.സി.ഡി.എസ് ഓഫീസ്.

3)  കരവാളൂര്‍ ഗ്രാമപഞ്ചായത്ത്

കരുവാളൂര്‍ പ്രദേശത്തും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്..

യോഗ്യത: വര്‍ക്കര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം.

ഹെല്‍പ്പര്‍ തസ്തിക: എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി: 2025 ജനുവരി 1-ന് 18-46 വയസ്സ്. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഇളവ് ലഭിക്കും.

അവസാന തീയതി: 2025 ഫെബ്രുവരി 15 വൈകിട്ട് 3 മണി.

അപേക്ഷ ലഭ്യമാകുന്ന സ്ഥലം:

ഐ.സി.ഡി.എസ് ഓഫീസ്

കരുവാളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്

ഫോണ്‍ നമ്പര്‍: 0475 2270716.

ആവശ്യമായ യോഗ്യതയും പ്രായപരിധിയും പാലിക്കുന്ന പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ നിയമനം നേടാനുള്ള ഈ അവസരം വിനിയോ ഗിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളുമായി ന്ധപ്പെടുക

Post a Comment

© Kerala job. All rights reserved. Developed by Jago Desain